തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്‍റെ പ്രിയനടിമാരില്‍ ഒരാളാണ് നടി റോജ സെല്‍വകുമാര്‍. തന്‍റെ വിശേഷങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. അത്തരത്തില്‍ താരത്തിന്‍റെ കുടുംബത്തില്‍ നടന്ന ഒരു ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളുടെ മനം കീഴടക്കിക്കൊണ്ടിരിക്കുന്നത്.
/sathyam/media/post_attachments/6xph2AfAq9QTIQS4mQ5G.jpg)
സംവിധായകന്‍ സെല്‍മണിയുടെയും റോജയുടെയും മകള്‍ അന്‍ഷിയുടെ 17 പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രത്തില്‍ അമ്മയും മകളും മഞ്ഞ നിറത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.