റൊണാൾഡീഞ്ഞോയുടെ അമ്മ മിഗ്വെലിന കൊവിഡ് ബാധിച്ച് മരണപ്പെട്ടു

സ്പോര്‍ട്സ് ഡസ്ക്
Monday, February 22, 2021

ഇതിഹാസ ഫുട്ബോളർ റൊണാൾഡീഞ്ഞോയുടെ അമ്മ മിഗ്വെലിന കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 71 വയസ്സായിരുന്നു. നിരവധി ഫുട്ബോൾ താരങ്ങൾ മിഗ്വെലിനയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

‘റോണി ഒരു വാക്കും പറയാനില്ല. എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിന്നെയും കുടുംബത്തേയും ചേർത്ത് നിർത്തുന്നു. ഈ അവസ്ഥ സങ്കടകരമാണ്. അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു’- മെസി കുറിച്ചു.

അമ്മയ്ക്ക് കൊവിഡ് ബാധിച്ച വിവരം നേരത്തെ റൊണാൾഡീഞ്ഞോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ആശുപത്രിയിലാണെന്നും അമ്മ കൊവിഡിനോട് പൊരുതുകയാണെന്നും താരം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണം സംഭവിച്ചത്.

×