ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കും

സത്യം ഡെസ്ക്
Saturday, July 4, 2020

മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്. എന്നാല്‍ പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ എങ്ങനെ മുഖ സൗന്ദര്യം വര്‍ധിപ്പിക്കാം എന്ന് നോക്കാം.

ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റെ തിളക്കത്തിന് നല്ലതാണ്. പ്രത്യേകിച്ച് വരണ്ട ചര്‍മ്മം ഉള്ളവര്‍ കുളിക്കുന്നതിന് മുമ്പായി ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ഇത് ചര്‍മ്മം കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കും. അലര്‍ജ്ജി കൊണ്ടുണ്ടാകുന്ന പാടുകള്‍ ചൂടുകാലത്ത് തൊലികളില്‍ കാണപ്പെടുന്ന ചുവപ്പ് നിറം തുടങ്ങിയവ മാറ്റാനും റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്.

റോസ് വാട്ടര്‍ നല്ലൊരു ക്ലെന്‍സര്‍ കൂടിയാണ്. മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കുകളും എണ്ണ മയങ്ങളും നീക്കം ചെയ്യാനും ഇത് സാഹായിക്കുന്നു. മുഖക്കുരു വരുന്നതില്‍ നിന്ന് ചര്‍മ്മത്തെ പ്രതിരോധിക്കാന്‍ റോസ് വാട്ടര്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ചര്‍മ്മം തിളങ്ങാനും ശരീരവും മനസ്സും റീഫ്രഷ് ആക്കാനും റോസ് വാട്ടര്‍ നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി റോസ് വാട്ടര്‍ ഒഴിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ കാരണമാകും.

ഗ്ലിസറിനും റോസ് വാട്ടറും ഉപയോഗിച്ച് കണ്ണുകളും ചര്‍മ്മവും വൃത്തിയാക്കാം.
ചന്ദനവും റോസ് വാട്ടറും കലര്‍ത്തിയ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടിയാല്‍ കണ്ണിന് കുളിര്‍മ്മ ലഭിക്കും.

മുഖക്കുരു, തൊലിയിലെ കറുത്ത പാടുകള്‍ തുടങ്ങിയവ അകറ്റാന്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കോട്ടണ്‍ തുണി റോസ് വാട്ടറില്‍ മുക്കി മുഖം തടവുക.
രാത്രി ഉറങ്ങുന്നതിന് മുമ്പ് ശരീരത്തില്‍ റോസ് വാട്ടര്‍ പുരട്ടിയാല്‍ ചര്‍മ്മത്തിലെ അഴുക്ക് പോയിക്കിട്ടും, എന്ന് മാത്രമല്ല ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുകയും ചെയ്യും.
ഏത് തരം ചര്‍മ്മത്തിനും അനുയോജ്യമായ ഒന്നാണ് റോസ് വാട്ടര്‍. മോയിസ്ചറൈസറിനൊപ്പം റോസ് വാട്ടര്‍ രണ്ടോ മൂന്നോ തുള്ളി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
തലയിലെ താരന്‍ അകറ്റാന്‍ ഏറ്റവും ഉത്തമമായ ഒരു മാര്‍ഗമാണ് ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം. താരനുള്ളവര്‍ റോസ് വാട്ടറും ഗ്ലിസറിനും മിക്‌സ് ചെയ്ത് മസാജ് ചെയ്താല്‍ മതി.

×