Advertisment

റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ നിരാഹാരസമരത്തിന് ഉജ്ജ്വല സമാപനം

New Update

കട്ടപ്പന : ജില്ലയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ന് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തതിന്‍റെ അടിസ്ഥാനത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ഞായറാഴ്ച രാവിലെ 11 ന് ജോസ് കെ മാണി എം.പി. ഉദ്ഘാടനം ചെയ്ത് കട്ടപ്പനയില്‍ സമരം ആരംഭിച്ചു.

Advertisment

publive-image

വൈകുന്നേരം മൂന്നുമണിയോടെ മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന വിവരം നിയമസഭാ സ്പീക്കര്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എയെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ചശേഷം തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രൊഫ.എന്‍.ജയരാജ് എം.എല്‍.എ, നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു. ഇടുക്കിയുടെ മണ്ണില്‍ ജീവിക്കാനുള്ള സാധാരണ കര്‍ഷകന്‍റെ അവകാശ പോരാട്ടമാണ് ഇപ്പോള്‍ ഇടുക്കിയില്‍ നടക്കുന്നത്. ഭൂപ്രശ്നങ്ങളില്‍ ഇടുക്കിയെ കുരുക്കിയിട്ട് ജനദ്രോഹ ഉത്തരവുകളിറക്കുന്നത് ഗൂഢലക്ഷ്യങ്ങള്‍ നിറഞ്ഞതാണ്. സഭയുടെ അകത്തും പുറത്തും കര്‍ഷകനുവേണ്ടി ധീരമായി പോരാടിയതിന്‍റെ വിജയമാണിത്. 1964 ഭൂപതിവ് ചട്ടത്തില്‍ കാലാനുസൃതമായ നിയമഭേഗതി ഉണ്ടാകണം.

നിര്‍മ്മാണ നിരോധന ഉത്തരവ് പൂര്‍ണ്ണമായും പിന്‍വലിക്കണം. സര്‍വ്വകക്ഷി യോഗത്തിലൂടെ ഇക്കാര്യം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗസ്റ്റ് 22 ന് ഇറങ്ങിയ ഉത്തരവ് ജില്ലയിലെ നിര്‍മ്മാണമേഖലയില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ക്കാണ് തുടക്കംകുറിച്ചത്. 1500 ചതുരശ്ര അടിയില്‍ വിസ്തീര്‍ണ്ണമുള്ള വീടുകളുടെ നിര്‍മ്മാണത്തിനുപോലും ഗ്രാമപഞ്ചായത്ത് ബിള്‍ഡിംഗ് പെര്‍മിറ്റ് നല്‍കാതായതോടെ തൊഴില്‍മേഖലയടക്കം അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. ഭരണ പ്രതിപക്ഷ കക്ഷികള്‍ വിവിധ സമരങ്ങള്‍ക്ക് രൂപം നല്‍കിയതോടെ ഇടുക്കി വീണ്ടും ഒരു സമരഭൂമിയായി മാറുകയായിരുന്നു.

ഒക്ടോബര്‍ 14 ന് റവന്യൂവകുപ്പ് ഭേദഗതി ഉത്തരവ് ഇറക്കിയെങ്കിലും ആറ് നിബന്ധനകള്‍ നിലനിര്‍ത്തിയിരുന്നതുമൂലം രാഷ്ട്രീയ കക്ഷികള്‍ സമരരംഗത്തുനിന്ന് പിന്നോട്ടുപോയില്ല. നിയമസഭാ സമ്മേളന കാലയളവില്‍ ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ സഭയില്‍ ഉന്നയിച്ചപ്പോള്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നതാണ്. നടപടികള്‍ സ്വീകരിക്കാത്തതിനെതുടര്‍ന്നാണ് ഡിസംബര്‍ ഒന്നുമുതുല്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

ജില്ലയിലെ കര്‍ഷകരെ രണ്ടാംതരം പൗരന്മാരായും കൈയ്യേറ്റക്കാരായും ചിത്രീകരിക്കുന്ന രീതിയാണ് നടന്നുവരുന്നത്. 1964 ചട്ടപ്രകാരമുള്ള പട്ടയങ്ങളില്‍ ജില്ലയില്‍ ഒരു നിയമവും പുറത്ത് മറ്റൊരു നിയമവും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാലില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എ.കെ.മണി എക്സ് എം.എല്‍.എ, ഇ.എം.അഗസ്തി എക്സ് എം.എല്‍.എ, അഡ്വ.എസ്.അശോകന്‍, റോയി കെ.പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ.ജോയി തോമസ്, അഡ്വ.അലക്സ് കോഴിമല, പൊഫ.കെ.ഐ.ആന്‍റണി, സണ്ണി തെക്കേടം, എന്‍.എം.രാജു, സാജന്‍ തൊടുക, നിര്‍മ്മല ജിമ്മി, പ്രമോദ് നാരായണന്‍, ജെന്നിംഗ്സ് ജേക്കബ്, രാരിച്ചന്‍ നീറണാംകുന്നേല്‍, എം.റ്റി.തോമസ്, എം.എം.മുഹമ്മദ്, ജി.ബേബി, കെ.കെ.കുര്യന്‍, മനോജ് എം.തോമസ്, എ.ഒ.അഗസ്റ്റിന്‍, ഷാജി കാഞ്ഞമല, ജിന്‍സണ്‍ വര്‍ക്കി, അഡ്വ.എം.എം.മാത്യു, സണ്‍സി മാത്യു, എ.പി.ഉസ്മാന്‍, എം.ഡി.അര്‍ജുനന്‍, തങ്കച്ചന്‍ വാലുമ്മേല്‍, സെലിന്‍ കുഴിഞ്ഞാലില്‍, ഷിജോ തടത്തില്‍, ജോര്‍ജ് അമ്പഴം, ജോയി കിഴക്കേപ്പറമ്പില്‍, ജോഷി മണിമല, എം.കുര്യന്‍, ബിജു കുന്നേപ്പറമ്പില്‍, സുമേഷ് ആന്‍ഡ്രൂസ്, ജിന്‍സണ്‍ പൗവത്ത്, ബിനോയ് ആനവിലാസം, ആല്‍വിന്‍ വറപോളയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Advertisment