'എടാ റോഷി എന്തെങ്കിലും പ്രശ്നമുണ്ടോ ?' എന്ന് ചോദിക്കാന്‍ മാണി സാറില്ലാത്ത ആദ്യ തെരെഞ്ഞെടുപ്പെന്ന് റോഷി അഗസ്റ്റിന്‍ . അനുഗ്രഹം തേടി മാണിസാറിനരികില്‍

New Update

publive-image

Advertisment

പാലാ : സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗികമായി തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുന്‍പ് കേരളാ കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ അനുഗ്രഹം തേടി രാഷ്ട്രീയ ഗുരു കെ എം മാണിയുടെ കബറിടത്തില്‍ എത്തി.

ഇവിടെ പ്രാര്‍ഥനകള്‍ക്ക് ശേഷം റോഷി നേരെ പോയത് മാണിസാറിന്‍റെ സഹധര്‍മ്മിണി കൂട്ടിയമ്മയെ കാണാന്‍ കരിങ്ങോഴക്കല്‍ വീട്ടിലേയ്ക്കായിരുന്നു. തലയില്‍ കൈ വച്ച് അനുഗ്രഹിച്ചാണ് കൂട്ടിയമ്മ റോഷിയെ യാത്രയാക്കിയത്.

publive-image

എല്ലാ തെരെഞ്ഞെടുപ്പുകളിലും റോഷിയുടെ പതിവാണ് ഈ സന്ദര്‍ശനം. പക്ഷേ ഇത്തവണ മാണി സാറില്ലാത്ത ആദ്യ തെരെഞ്ഞെടുപ്പാണ് റോഷിക്ക്.

അക്കാര്യം റോഷി ഫേസ്ബുക്കില്‍ വിശദമാക്കുകയും ചെയ്തിട്ടുണ്ട്. ' എടാ റോഷി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യവും കുശലാന്വേഷണങ്ങളും എനിക്ക് ഒട്ടേറെ ആത്മസംതൃപ്തിയാണ് നൽകിയിരുന്നത്.... - റോഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ ....

https://www.facebook.com/RoshyAugustine91/posts/1152725395176273

election 21 jos k mani
Advertisment