കടയില്‍നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ പുഴുവിനെ കണ്ടെത്തി

ന്യൂസ് ബ്യൂറോ, മലപ്പുറം
Sunday, December 8, 2019

പാനൂര്‍: കടയില്‍നിന്നും വാങ്ങിയ ശീതളപാനീയത്തില്‍ പുഴുവിനെ കണ്ടെത്തി. താഴെചമ്ബാട് വലിയപറമ്ബത്ത് നിശാന്തും സുഹൃത്തുക്കളും വാങ്ങിയ ബോട്ടിലിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് താഴെചമ്ബാടുള്ള കടയില്‍ നിന്നും വാങ്ങിയ ട്രോപ്പിക്കാനോ സ്ലൈസി​െന്‍റ ഒരുലിറ്റര്‍ കുപ്പിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

കുപ്പി തുറന്നു അല്‍പം കുടിച്ച ശേഷം രുചിവ്യത്യാസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അടപ്പിലും കുപ്പിക്കുള്ളിലും വെളുത്ത പുഴുക്കളെ കണ്ടെത്തിയത്. തിങ്കളാഴ്ച ആരോഗ്യവകുപ്പിലും ഉപഭോക്തൃ കോടതിയിലും പരാതി നല്‍കാനൊരുങ്ങുകയാണ് നിശാന്ത്.

×