നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന് കേന്ദ്രവും; കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒന്‍പതാംവട്ട ചര്‍ച്ചയും പരാജയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 15, 2021

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകരും പിന്നോട്ടില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരും ഉറച്ചുനിന്നതോടെ കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഒമ്പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.

കാര്‍ഷിക സംഘടനകളുമായുള്ള ഇന്നത്തെ ചര്‍ച്ച അന്തിമമായിരുന്നില്ലെന്നും അടുത്തവട്ട ചര്‍ച്ച ജനുവരി 19ന് നടക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ചര്‍ച്ചകള്‍ക്ക് ശേഷം പറഞ്ഞു. ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പുള്ള അവസ്ഥയില്‍ സമരം ചെയ്യുന്ന കര്‍ഷകരെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിന് ശേഷം നടന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടനാ പ്രതിനിധികള്‍, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഭക്ഷ്യ – വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വ്യവസായ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് പങ്കെടുത്തത്.

×