റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ നിരയിലേക്ക് പുതിയ മെറ്റിയർ 350 മോഡലിനെ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്.
/sathyam/media/post_attachments/Wml5nRZv8YADSvQATYUX.jpg)
തണ്ടർബേഡ് 350, തണ്ടർബേർഡ് X 350 എന്നിവയ്ക്ക് പകരമായി പുതുമോഡൽ 2020 സെപ്റ്റംബറിൽ വിപണിയിൽ എത്തും. സമീപഭാവിയിൽ റോയൽ എൻഫീൽഡ് സമാരംഭിക്കാൻ ഉദ്ദേശിക്കുന്ന അടുത്ത തലമുറ ഉൽപ്പന്നങ്ങളിൽ ആദ്യത്തേതായിരിക്കും മെറ്റിയർ 350 എന്നതാണ് ശ്രദ്ധേയം.
റൗണ്ട് ഹെഡ്‌ലാമ്പുകൾ, ടിയർഡ്രോപ്പ് ഇൻഡിക്കേറ്റേഴ്സ്, വൈഡ് ഫെൻഡറുകൾ എന്നിവ മികച്ച രൂപഭംഗിയാണ് മെറ്റിയറിന് സമ്മാനിക്കുന്നത്. എഞ്ചിൻ, വീലുകൾ, എക്‌സ്‌ഹോസ്റ്റ് പൈപ്പ് എന്നിവപോലുള്ള ബ്ലാക്ക് ഔട്ട് ഘടകങ്ങളുമായി ഒരു എൻഫീൽഡ് പ്രതീകം തന്നെയാണ് പുതിയ മോഡൽ എന്നത് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.
മോട്ടോർസൈക്കിളിന് ബീഫി പ്രൊഫൈലാണുള്ളത്. ഒപ്പം ശാന്തവും നേരുള്ളതുമായ സവാരി നിലപാടും മെറ്റിയറിൽ ഒരുക്കിയിരിക്കുന്നു. ഒരു ക്രൂയിസർ ശൈലി എന്ന് ചുരുക്കി പറയാം. അതിനാൽ മോട്ടോർസൈക്കിൾ ദീർഘദൂര യാത്രകൾക്കും റോഡുകളിൽ ഉയർന്ന വേഗതയിൽ സഞ്ചരിക്കുന്നതിനും അനുയോജ്യമാണെന്ന് തോന്നുന്നു.