റിമി ടോമിയുടെ മുൻഭർത്താവ് റോയ്‌സ് കിഴക്കൂടന്റെ വിവാഹം നിശ്ചയം കഴിഞ്ഞു. സോണിയയാണ് വധു. വെള്ള കുർത്തയും മുണ്ടുമായിരുന്നു റോയ്സിന്റെ വേഷം. കസവു സാരി ചുറ്റിയാണ് വധു സോണിയ എത്തിയത്.
/sathyam/media/post_attachments/ZHQiiIaqdEh4j0YgfCun.jpg)
2008 ഏപ്രിലിലായിരുന്നു റോയ്സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. 2019 ലാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുന്‍പേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി വാർത്തകൾ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടന്നത്.
ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് നേരത്തെ പ്രതികരിച്ചിരുന്നു. കൂടാതെ റിമി മൂലം തനിക്ക് ഒരുപാട് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്പത്യമായിരുന്നു തങ്ങളുടേതെന്നും നേരത്തെ റോയ്‌സ് പ്രതികരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.