വീട്ടിൽ കയറി യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമം; 45കാരന്റെ ജനനേന്ദ്രിയം അരിവാളിന് അറുത്തെടുത്ത് യുവതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, March 21, 2021

ഡല്‍ഹി: വീട്ടിൽ കയറി യുവതിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച വ്യക്തിയുടെ ജനനേന്ദ്രിയം വെട്ടിമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ നിന്നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 45 വയസുള്ള വ്യക്തിയാണ് വീട്ടിൽ അതിക്രമിച്ച് കയറി പീഡനശ്രമം നടത്തിയത്. മുറിയിൽ സൂക്ഷിച്ചിരുന്ന അരിവാൾ എടുത്താണ് യുവതി ഇയാളുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യുവതിയും 13 വയസുള്ള മകനും താമസിക്കുന്ന വീട്ടിൽ കയറിയാണ് പ്രതി അക്രമം നടത്തിയത്. ഈ സമയം ഇവരുടെ ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. ഇതു മനസിലാക്കിയ പ്രതി വീട്ടിലേക്ക് കയറുകയായിരുന്നു. പിന്നീട് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം 13 വയസുകാരൻ മകൻ ആളെ വിളിച്ചുകൂട്ടാൻ പുറത്തേക്കോടി.

യുവതിയെ മർദിച്ച് വീഴ്ത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം കട്ടിന് സമീപം സൂക്ഷിച്ചിരുന്ന അരിവാൾ എടുത്ത് അക്രമിയുടെ ജനനേന്ദ്രിയം യുവതി വെട്ടിവീഴ്ത്തുകയായിരുന്നു.

പിന്നാലെ തൊട്ടടുത്തുള്ള പൊലീസ് ഔട്ട് പോസ്റ്റിലെത്തി സംഭവം യുവതി തന്നെ വിവരിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരുക്കേറ്റ 45കാരനെ ആശുപത്രിയിലെത്തിച്ചത്. രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

×