കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി പറിക്കാന്‍ പോയ 15കാരിയെ ബോധംകെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി; ബലാത്സംഗത്തിന് ഇരയാക്കി, യുവാവിനായി തെരച്ചില്‍

New Update

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15കാരിയെ ബോധംകെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പ്രതിക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment

publive-image

മീററ്റ് ജില്ലയിലാണ് സംഭവം. കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി പറിക്കാന്‍ പോയ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി.

ഗ്രാമത്തിലെ ഒരു യുവാവാണ് ബോധംകെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ വീട്ടില്‍ അബോധാവസ്ഥയിലായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

മീററ്റ് എസ്എസ്പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് അന്വേഷണം നടത്തുന്നത്. അതിനിടെ പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെതിരെ പരാതി നല്‍കുന്നത് തടയാന്‍ ശ്രമിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പ്രതി ഒളിവിലാണ്. പ്രതിയെ പിടികൂടാനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

rape case
Advertisment