സ്റ്റാലിന്‍ വീട്ടമ്മമാര്‍ക്ക് കൊടുക്കുന്നത് 1000 രൂപയെങ്കില്‍, പളനിസ്വാമിയുടെ വാഗ്ദാനം 1500 ! തമിഴ്‌നാട്ടില്‍ വാഗ്ദാനപ്പെരുമഴ

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, March 8, 2021

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തില്‍ തുടരാനായാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. പ്രതിവർഷം സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ആറു സിലിണ്ടർ ഗ്യാസും ഇതോടൊപ്പം നൽകുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചു.

അധികാരത്തിലെത്തിയാൽ റേഷൻ കാർഡ് ഉടമകളായ എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുമെന്ന്‌ ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ച് ഒരു ദിവസം പിന്നിടും മുമ്പേയാണ് പുതിയ വാഗ്ദാനവുമായി പളനിസ്വാമി രംഗത്തെത്തിയത്.

×