New Update
കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം . ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. വീട്ടിൽ സൂക്ഷിച്ചുവച്ച ബോംബ് പൊട്ടിത്തെറിച്ചെന്നാണ് സംശയം. പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്ന് മാറ്റി.
Advertisment
പരിക്കേറ്റ ബിജു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിങ്ങോം പൊലീസ് കേസെടുത്ത് അന്വഷണം തുടങ്ങിയിട്ടുണ്ട്.