ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിലെ സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ; സ്ഫോടനം നടന്നത് ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിൽ; ബിജുവിന്റെ കൈപ്പത്തി തകർന്നു, വിരലുകൾ അറ്റു

New Update

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ധനരാജ് വധക്കേസ് പ്രതി ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ സ്ഫോടനം നടന്നത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകർന്നു. ഇടത് കൈപ്പത്തിയിലെ രണ്ട് വിരലുകൾ അറ്റു എന്നും പൊലീസ് പറയുന്നു.

Advertisment

publive-image

ബിജു നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. പെരിങ്ങോം എസ് ഐ യും സംഘവും കോഴിക്കോട് ആശുപത്രിയിൽ എത്തി. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത്. പൊലീസ് എത്തുന്നതിന് മുന്നേ ബിജുവിനെ വീട്ടിൽ നിന്നും മാറ്റിയിരുന്നു. സംഭവത്തിൽ കേസ് എടുത്ത പെരിങ്ങോം പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisment