ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം; ആ​ല​പ്പു​ഴ​യി​ല്‍ ഹ​ര്‍​ത്താ​ല്‍ തു​ട​ങ്ങി

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, February 25, 2021

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല വ​യ​ലാ​റി​ല്‍ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത​ത ഹ​ര്‍​ത്താ​ല്‍ തു​ട​ങ്ങി. രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ര്‍​ത്താ​ല്‍.സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

വ​യ​ലാ​ര്‍ ആ​ശാ​രി​പ്പ​റ​മ്പി​ല്‍ രാ​ഹു​ല്‍ ആ​ര്‍. കൃ​ഷ്ണ​യാ​ണ് വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ഗം​കു​ള​ങ്ങ​ര​യി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടേ​യും പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ല്‍ എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ര്‍​ഷം ആ​രം​ഭി​ച്ച​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​വും ഇന്നലെ പ്ര​ക​ട​നം ന​ട​ത്തി. ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വെ​ട്ടേ​റ്റ രാ​ഹു​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തും​മു​ന്‍​പ് മ​രി​ച്ചു.

×