ഹിന്ദുക്കള്‍ രാജ്യത്തെ നിര്‍ണായ ശക്തി, വര്‍ഗീയ പ്രസ്താവനയുമായി ആര്‍.എസ്.എസ്.

New Update

പനാജി: രാജ്യത്തെ നിര്‍ണായ ശക്തിയാണ് ഹിന്ദുക്കളെന്നും ഹിന്ദുക്കളില്‍നിന്നു ഇന്ത്യയെ ഒഴിച്ചുമാറ്റാന്‍ സാധിക്കില്ലെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി.

Advertisment

publive-image

ഇന്ത്യയില്‍ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അവര്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഗോവയിലെ പനാജിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജോഷി.

'ഇന്ത്യയില്‍ ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര്‍ ഹിന്ദു സമുദായത്തിന് ഒപ്പം ജോലി ചെയ്യാന്‍ തയാറാകണം. അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ ഹിന്ദുക്കളുടെ ശാക്തീകരണം സാധ്യമാക്കണം.

ഓര്‍മയ്ക്ക് അതീതമായുള്ള കാലം മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ചയ്ക്കും സാക്ഷികളാണ് ഹിന്ദുക്കള്‍. ഹിന്ദുക്കളില്‍നിന്ന് ഇന്ത്യയെ ഒഴിച്ചുമാറ്റാന്‍ സാധിക്കില്ല. എപ്പോഴും രാജ്യത്തിന്റെ നിര്‍ണായക ശക്തികളാണ് ഹിന്ദുക്കള്‍'- ഭയ്യാജി ജോഷി പറയുന്നു.

ഹിന്ദുക്കള്‍ ഒരിക്കലും വര്‍ഗീയവാദികള്‍ അല്ല, അതുകൊണ്ട് അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ മടി കാട്ടേണ്ട കാര്യമില്ലെന്നും ജോഷി പ്രസ്താവിച്ചു. 'ഹിന്ദുക്കളുടെ ഇടയില്‍ ഐക്യത്തിന് വേണ്ടി നിലക്കൊളളുന്നു എന്നത് കൊണ്ട് മറ്റു മതക്കാര്‍ക്ക് എതിരാണ് എന്ന് ചിന്തിക്കേണ്ടതില്ല. ഹിന്ദുക്കള്‍ ശക്തരായാല്‍ ഒരു നാശവും സംഭവിക്കാന്‍ പോകുന്നില്ല.

സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുക. ഹിന്ദുക്കള്‍ മറ്റു രാജ്യങ്ങളിള്‍ അധിനിവേശം നടത്തിയിട്ടില്ല. സ്വയരക്ഷയ്ക്ക് വേണ്ടി മാത്രമാണ് പോരാടിയിട്ടുളളത്. അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്'-ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

goa bhayyaji joshi rss panaji
Advertisment