ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആലപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Thursday, February 25, 2021

ചേര്‍ത്തല: വയലാറില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് (വ്യാഴം) ആലപ്പുഴ ജില്ലയില്‍ ബിജെപിയും ഹൈന്ദവസംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക്, വയലാര്‍, തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദു(22)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കെ.എസ്. നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ. പ്രചാരണജാഥയ്ക്കിടെ നടന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഉച്ചയ്ക്ക് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വൈകീട്ട് എസ്.ഡി.പി.ഐ.യും ആര്‍.എസ്.എസും പ്രകടനം നടത്തി.

പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണു നന്ദുവിനു പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ഏതാനും എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

×