/sathyam/media/post_attachments/0Mved5O5XVfjqegrG95L.jpg)
ആലപ്പുഴ: വയലാർ നാഗംകുളങ്ങരയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആര്‍. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കേസില്‍ ഒമ്പത് പ്രതികളെ കൂടി തിരിച്ചറിയാനുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമായിരുന്നു. ഒന്നാംപ്രതി ഹര്‍ഷാദും രണ്ടാം പ്രതി അഷ്കറും ആയുധം കൈമാറി. തലയില്‍ വാള്‍ കൊണ്ട് വെട്ടി നന്ദുവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ എട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ആകെ 17 പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം.
ഇതില്‍ ഒമ്പത് പേരെ കൂടി തിരിച്ചറിയാനുണ്ട്. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.