ആര്‍ടി -പിസിആര്‍ പരിശോധനയുടെ ഫീസ് വെട്ടിക്കുറച്ച് ഡല്‍ഹി സർക്കാർ 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, November 30, 2020

ന്യൂഡല്‍ഹി: കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി – പി.സി.ആര്‍ പരിശോധനയുടെ നിരക്ക് മൂന്നിലൊന്നായി വെട്ടിക്കുറച്ച് ഡല്‍ഹി സർക്കാർ. ഡല്‍ഹിയിലെ സ്വകാര്യ ലാബുകളില്‍ ആര്‍.ടി – പി.സി.ആര്‍ പരിശോധന നടത്തുന്നതിന് ഇനി 800 രൂപമാത്രം നല്‍കിയാല്‍ മതി. 2,400 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത്.

ഡല്‍ഹിയില്‍ ആര്‍.ടി – പി.സി.ആര്‍ പരിശോധന നടത്തുന്നതിന് ഈടാക്കുന്ന തുക കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

×