സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ, മൊ​ബൈ​ല്‍, സ്റ്റാ​റ്റി​ക് ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ന​ട​ത്തു​ന്ന ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പ് പു​തു​ക്കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, February 28, 2021

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ, മൊ​ബൈ​ൽ, സ്റ്റാ​റ്റി​ക് ല​ബോ​റ​ട്ട​റി​ക​ളി​ൽ ന​ട​ത്തു​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം ആ​രോ​ഗ്യ വ​കു​പ്പ് പു​തു​ക്കി. നി​ല​വി​ൽ സ​ർ​ക്കാ​ർ, അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ഊ​ർ​ജ​സ്വ​ല​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ക്കി​യ​ത്.

സ​ർ​ക്കാ​ർ ലാ​ബു​ക​ളു​ടെ പ​രി​ശോ​ധ​നാ​ശേ​ഷി​ക്ക​പ്പു​റം ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വ​ന്നാ​ൽ അം​ഗീ​കൃ​ത സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ്ക്കാ​വു​ന്ന​താ​ണ്. എ​യ​ർ​പോ​ർ​ട്ടി​ലെ അ​ന്ത​ർ​ദേ​ശീ​യ യാ​ത്ര​ക്കാ​രു​ടെ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു.

ഈ ​സേ​വ​നം ന​ൽ​കു​ന്ന അം​ഗീ​കൃ​ത ലാ​ബു​ക​ൾ​ക്ക് എ​ല്ലാ ചെ​ല​വു​ക​ളും ഉ​ൾ​പ്പെ​ടെ 448 രൂ​പ നി​ര​ക്കി​ൽ റീ ​ഇ​മ്ബേ​ഴ്‌​സ് ചെ​യ്യു​ന്ന​താ​ണ്. ഈ ​ലാ​ബു​ക​ളെ​ല്ലാം 24 മ​ണി​ക്കൂ​റി​ന​കം ത​ന്നെ പ​രി​ശോ​ധ​ന ന​ട​ത്തി വി​വ​രം അ​പ് ലോ​ഡ് ചെ​യ്യേ​ണ്ട​താ​ണ്.

കോ​വി​ഡ് തീ​വ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് കെ​എം​എ​സ്‌​സി​എ​ൽ മു​ഖേ​ന ആ​ർ​ടി​പി​സി​ആ​ർ മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി​ക​ൾ സ്ഥാ​പി​ച്ച​ത്. ജി​ല്ല​ക​ളി​ൽ സ്‌​പോ​ട്ടു​ക​ൾ നി​ർ​ണ​യി​ച്ചാ​ണ് മൊ​ബൈ​ൽ ല​ബോ​റ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

എ​യ​ർ​പോ​ർ​ട്ട്, ക​ണ്ടെ​യ്‌​ൻ​മെ​ൻറ് സോ​ണു​ക​ൾ, ക്ല​സ്റ്റ​റു​ക​ൾ, ജോ​ലി സ്ഥ​ല​ങ്ങ​ൾ, പ്രൈ​മ​റി കോ​ണ്ട്ക്‌ട് ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. സാ​മ്ബി​ൾ എ​ടു​ക്കു​ന്ന​ത് മു​ത​ൽ പ​രി​ശോ​ധ​ന, റി​സ​ൾ​ട്ട് അ​പ് ലോ​ഡ്, വേ​സ്റ്റ് മാ​നേ​ജ്‌​മെ​ൻറ് എ​ന്നി​വ​യി​ലെ​ല്ലാം കൃ​ത്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കേ​ണ്ട​താ​ണ്.

24 മ​ണി​ക്കൂ​റി​ന​കം പ​രി​ശോ​ധ​നാ​ഫ​ലം അ​പ് ലോ​ഡ് ചെ​യ്യ​ണം. പോ​സി​റ്റീ​വാ​ണെ​ങ്കി​ൽ എ​ത്ര​യും വേ​ഗം അ​റി​യി​ക്കു​ക​യും സ​ർ​വ​യ​ല​ൻ​സ് ടീം ​അ​വ​രെ ഏ​റ്റെ​ടു​ക്ക​യും വേ​ണം. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ല്ലാ ചെ​ല​വു​ക​ളും ഉ​ൾ​പ്പെ​ടെ മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി​ക​ൾ 448 രൂ​പ മാ​ത്ര​മേ വാ​ങ്ങാ​ൻ പാ​ടു​ള്ളൂ.

×