ഏപ്രിൽ 18ന് 14 മണിക്കൂർ ആർടിജിഎസ് മണി ട്രാൻസ്ഫർ പ്രവർത്തനരഹിതമാകുമെന്ന് ആർബിഐ

New Update

publive-image

Advertisment

മുംബൈ: ഏപ്രിൽ 18ന് 14 മണിക്കൂർ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) മണി ട്രാൻസ്ഫർ പ്രവർത്തനരഹിതമാകുമെന്ന് ആർബിഐ അറിയിച്ചു. അതേസമയം എൻഇഎഫ്ടി (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) പ്രവർത്തനങ്ങൾ മുടങ്ങില്ലെന്നും ആർബിഐ ഇറക്കിയ നോട്ടിസിൽ അറിയിച്ചു.

സാങ്കേതികമായ നവീകരണ പ്രവത്തനങ്ങൾ നടത്തുന്നതിനാലാണ് ആർടിജിഎസ് പ്രവർത്തനരഹിതമാകുന്നത്. ഏപ്രിൽ 18 രാത്രി 12 മുതലാണ് നവീകരണം നടത്തുന്നത്.

Advertisment