കേരളം

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹര്‍ജി; ഹൈക്കോടതി ഇന്ന് വിധി പറയും

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, June 21, 2021

കൊച്ചി:  ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരായ സ്വകാര്യ ലാബുടമകളുടെ ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. നിരക്ക് കുറച്ചത് തങ്ങളോട് കൂടിയാലോചന നടത്താതെയാണെന്ന് ലാബുടമകള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

പരിശോധനാ നിരക്ക് നിശ്ചിയിച്ച് ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്നാണ് ലാബുടമകളുടെ വാദം. വിതരണക്കമ്പനികള്‍, മെഡിക്കല്‍ ഓക്‌സിജന്‍ വിലവര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

×