കൊവിഡ് 19 ചൈനയിൽ നിന്നുള്ള മഹാമാരി തന്നെ: ഇതൊരിക്കലും സംഭവിക്കാന്‍‌ പാടില്ലാത്തതായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Friday, July 3, 2020

വാഷിം​ഗ്ടൺ: കൊവിഡ് 19 ചൈനയിൽ നിന്നുള്ള മഹാമാരിയാണെന്നും ഇതൊരിക്കലും സംഭവിക്കാന്‍‌ പാടില്ലാത്തതായിരുന്നെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയൊരു വ്യാപാര കരാർ ഒപ്പിട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് ചൈനയിൽ നിന്നും ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

‘ചൈനയിൽ നിന്നുള്ള മഹാമാരി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒന്നായിരുന്നു. എന്നാൽ അവരത് അനുവദിച്ചു. പുതിയൊരു വ്യാപാര കരാർ ഒപ്പിട്ടിരുന്നു. അതിന്റെ മഷിയുണങ്ങും മുമ്പാണ് ഈ മഹാമാരി സംഭവിച്ചത്.’ ട്രംപിന്റെ വാക്കുകൾ. കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന ആരോപണം മുമ്പും ട്രംപ് ഉന്നയിച്ചിരുന്നു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് കാണുമ്പോൾ ചൈനയോടുള്ള ദേഷ്യം വർദ്ധിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ ട്രംപ് പറഞ്ഞിരുന്നു.

×