ബൈഡനെ അഭിനന്ദിക്കാതെ റഷ്യയും ചൈനയും; വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്ന് വിശദീകരണം

New Update

publive-image

വാഷിങ്ടണ്‍: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള വിവിധ രാഷ്ട്ര നേതാക്കള്‍ ഇതിനോടകം അഭിനന്ദിച്ചു കഴിഞ്ഞു. എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും ബൈഡനെ ഇതുവരെ അഭിനന്ദിക്കാന്‍ തയ്യാറായിട്ടില്ല.

Advertisment

വോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് ചൈനയുടെ വിശദീകരണം. എങ്കിലും ബൈഡന്റെ വിജയം അംഗീകരിക്കാതെ ഇരുരാജ്യങ്ങളും മൗനം പാലിക്കുന്നതിന്റെ കാരണം വ്യക്തമല്ല.

Advertisment