മോസ്‌കോ: റഷ്യയുടെ മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതിനാൽ റൂബിളിന്റെ മൂല്യം 41% താഴ്ന്നു. അതേസമയം റഷ്യ–യുക്രെയ്ന്‍ ചര്‍ച്ചയ്ക്കായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ബെലാറൂസ് അതിര്‍ത്തിയിലെത്തി.
/sathyam/media/post_attachments/TALqv3MZSzaGehzuieZw.jpg)
അടുത്ത 24മണിക്കൂര്‍ നിര്‍ണായകമെന്ന് യുക്രെയ്‌ന്‍ പ്രസിഡന്റ് സെലെന്‍സ്കി പറഞ്ഞു. യുക്രെയ്‌നില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യു.എന്‍ പൊതുസഭയുടെ അടിയന്തര പൊതുയോഗം ഇന്ന് ചേരും.
റഷ്യക്ക് സജീവപിന്തുണയുമായി ബെലാറൂസ് രംഗത്തെത്തി. ആണവായുധമുക്ത രാഷ്ട്ര പദവി നീക്കി ഭരണഘടനാഭേദഗതി പാസാക്കി. ഇതോടെ റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസില്‍ വിന്യസിക്കാനുള്ള തടസം നീങ്ങി. യുദ്ധത്തില്‍ ആണവായുധം ഉപയോഗിക്കുമെന്ന പുട്ടിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് നടപടി.