ടെല്‍ അവീവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ വേറിട്ട പ്രതിഷേധം. ടെല്‍ അവീവ് വിമാനത്താവളത്തില്‍ റഷ്യന്‍ വിമാനത്തിന് യുക്രൈന്‍ പതാക ഉപയോഗിച്ച് സിഗ്നല്‍ നല്‍കി എയര്‍പോര്‍ട്ട് ജീവനക്കാരന്‍.
/sathyam/media/post_attachments/dxwVLV4zUp4Pd6hllNeg.jpg)
നീലയും മഞ്ഞയും കലര്‍ന്ന യുക്രൈന്‍ പതാക വീശി വിമാനത്തെ ടെര്‍മിനലിന് സമീപത്തേക്ക് എത്തിക്കുന്ന ഇയാളുടെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
റഷ്യന്‍ പൈലറ്റുമാരെ പരിഹസിച്ചതിന് ഇയാള്‍ക്കെതിരെ നടപടിയെടുത്തതായാണ് സൂചന. ഈ ജീവനക്കാരന് സമീപമുണ്ടായിരുന്ന മറ്റൊരാളാണ് സംഭവ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഈ വീഡിയോ റെഡ്ഡിറ്റില്‍ പ്രസിദ്ധീകരിച്ചതോടെ നിരവധി ആളുകളാണ് ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാരന് പിന്തുണയുമായി എത്തുന്നത്.