മലയാള സിനിമ

അനിയത്തിപ്രാവിലെ പുറത്തിറങ്ങാതെ പോയ ഗാനം ! എസ്. രമേശന്‍ നായരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ‘തേങ്ങുമീ വീണയില്‍’ എന്ന ഗാനം സമര്‍പ്പിച്ച് ഔസേപ്പച്ചന്‍

ഫിലിം ഡസ്ക്
Saturday, June 19, 2021

ട്ടേറെ ഹിറ്റ് ഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ കവിയും ഗാനരചയിതാവുമായ എസ്.രമേശൻ നായർ കഴിഞ്ഞ ദിവസമാണ് വിട വാങ്ങിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കുവച്ച കുറിപ്പും പാട്ടുമാണ് ശ്രദ്ധ നേടുകയാണ്.

അനിയത്തിപ്രാവ് എന്ന ഹിറ്റ് ചിത്രത്തിന് വേണ്ടി ഔസേപ്പച്ചനും രമേശൻ നായരും ചേർന്നൊരുക്കിയ ​ഗാനമാണ് പങ്കുവച്ചിരിക്കുന്നത്. പുറത്തിറങ്ങാതെപോയ ‘തേങ്ങുമീ വീണയിൽ ‘എന്ന് തുടങ്ങുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് യേശുദാസും ചിത്രയും ചേർന്നാണ്.

‘ഞാനും പ്രിയപ്പെട്ട എസ് .രമേശൻ നായർ സാറും ചേർന്ന് അനിയത്തിപ്രാവ് എന്ന സിനിമയ്ക്ക് വേണ്ടി ജന്മം നൽകി, പുറത്തിറങ്ങാതെ പോയ ‘തേങ്ങുമീ വീണയിൽ ‘ എന്ന ഗാനം അദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ സമർപ്പിക്കുന്നു.. കാസറ്റിന്റെ പഴക്കവും കേടുപാടുകളും കാരണം റെക്കോർഡിങ് ക്വാളിറ്റിയിൽ അല്ല ആസ്വദിക്കാൻ കഴിയുക’, എന്നാണ് ​ഗാനം പങ്കുവച്ച് ഔസേപ്പച്ചൻ കുറിച്ചത്.

×