New Update
തിരുവനന്തപുരം: പ്രതിപക്ഷം സ്വര്‍ണക്കടത്തുകാരിയെ വിശ്വസിക്കുന്നു, സ്പീക്കറെ അവിശ്വസിക്കുന്നുവെന്ന് എസ് ശർമ എംഎൽഎ. സ്വപ്നയെ പ്രതിപക്ഷനേതാവ് ഇഫ്താറിന് ക്ഷണിച്ചെന്ന് ശര്‍മ ആരോപിച്ചു. എന്നാൽ അത്തരത്തിൽ ക്ഷണിച്ചില്ലെന്ന മറുപടിയുമായി ചെന്നിത്തല രംഗത്തെത്തി.
Advertisment
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നീക്കണമെന്ന പ്രതിപക്ഷ പ്രമേയം ചര്‍ച്ച ചെയ്യുകയാണ്.എം.ഉമ്മര്‍ പ്രമേയം അവതരിപ്പിച്ചു. ഒ.രാജഗോപാല്‍ ഉള്‍പ്പെടെ പിന്തുണച്ചു. സഭ നിയന്ത്രിക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണ്. സഭയുടെ അന്തസാണ് പ്രധാനമെന്ന് എം.ഉമര്‍ പ്രമേയം അവതരിപ്പിച്ച് പറഞ്ഞു.
സ്പീക്കറുടെ അസി.സെക്രട്ടറിയെ ഒമ്പതുമണിക്കൂര്‍ കസ്റ്റംസ് ചോദ്യം ചെയ്തു. മറ്റു ചിലരാണെങ്കില്‍ ഇപ്പോള്‍ ചേംബറില്‍ ഇടിച്ചുകയറി കസേര പുറത്തുകളയുമായിരുന്നുവെന്നും ഉമർ പറഞ്ഞു.