എ​സ്.​സ​തീ​ഷ് യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍: പു​തി​യ നി​യ​മ​നം പി.​ബി​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ഒ​ഴി​വ് വ​ന്ന സ്ഥാ​ന​ത്തേ​ക്ക്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 18, 2021

തി​രു​വ​ന​ന്ത​പു​രം: എ​സ്.​സ​തീ​ഷി​നെ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​നാ​യി സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ചു. നി​ല​വി​ല്‍ യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് അം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പി.​ബി​ജു​വി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്ന് ഒ​ഴി​വ് വ​ന്ന സ്ഥാ​ന​ത്തേ​ക്കാ​ണ് പു​തി​യ നി​യ​മ​നം. ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​ണ് സ​തീ​ഷ്.

കോ​ഴി​ക്കോ​ട് ന​ട​ന്ന 14-മ​ത് ഡി​വൈ​എ​ഫ്‌ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​തീ​ഷ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി സ്വ​ദേ​ശി​യാ​യ സ​തീ​ഷ് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. ഡി​വൈ​എ​ഫ്‌ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

×