30
Tuesday May 2023
കേരളം

ഓണ്‍ലൈന്‍ പഠനത്തിന് പഴയതാണെങ്കിലും ഒരു ഫോണ്‍ തരുമോ ? എസ് സുഹാസ് ഐഎഎസിന് കത്തെഴുതി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി; വീട്ടില്‍ നേരിട്ടെത്തി ഫോണ്‍ നല്‍കി കളക്ടര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, June 17, 2021

കൊച്ചി: തന്റെ പഠനാവശ്യം അറിയിച്ച് കളക്ടര്‍ക്ക് കത്തെഴുതുമ്പോള്‍ ചന്ദന വിചാരിച്ചിരുന്നില്ല ആ കത്ത് കളക്ടര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം അത് വായിച്ച് തന്റെ ആവശ്യം നടപ്പിലാക്കി തരുമെന്നും. ചന്ദനയുടെ കത്ത് വായിച്ച് ആവശ്യം മനസ്സിലാക്കിയ കളക്ടര്‍ അവള്‍ ആവശ്യപ്പെട്ടത് വീട്ടിലെത്തി കൈമാറിയപ്പോഴാണ് ആ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അമ്പരന്നത്.

ഓണ്‍ലൈന്‍ പഠനത്തിന് പഴയതാണെങ്കിലും ഒരു ഫോണ്‍ തരുമോ എന്ന് ചോദിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐഎഎസിനാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചന്ദന കത്തെഴുതിയത്. ചന്ദനയുടെ വീട്ടില്‍ കലക്ടര്‍ എസ് സുഹാസ് നേരിട്ടെത്തി ഫോണ്‍ കൈമാറി.

ഓണ്‍ലൈന്‍ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെ തുടര്‍ന്നാണ് പഠനം മുടങ്ങിയിരിക്കുകയായിരുന്നു ചന്ദന. ഫോണ്‍ നന്നാക്കി വരുന്നതിനിടെ പൂര്‍ണമായും കേടായി. നടത്തി വന്നിരുന്ന ചെറിയ കട ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടുകയും ചെയ്തതോടെ പെയിന്റിംഗ് ജോലി ചെയ്യാന്‍ തുടങ്ങിയ ചന്ദനയുടെ പിതാവ് ആദര്‍ശും കടയില്‍ ജോലിക്കു പോവുന്ന ഷീനയ്ക്കും മാസങ്ങള്‍ക്ക് മുമ്പ് കൊവിഡ് പിടിപെട്ടു.

രോഗം ഭേദമായെങ്കിലും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ജോലിക്ക് പോവാന്‍ നിവൃത്തിയില്ലാതായതോടെ മകളെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു മാതാപിതാക്കള്‍.

‘ എന്റെ കൂട്ടുകാരിയുടെ ഫോണില്‍ നിന്നുമാണ് ഞാന്‍ നോട്ടുകള്‍ എഴുതിയെടുക്കുന്നത്. കൂട്ടുകാരിയുടെ പേര് ആഷ്ണമോള്‍ രഘു. അവളുടെ പേര് ഒരു കിലോ മീറ്റര്‍ ദൂരെയാണ്. അവിടെ വരെ സൈക്കിളില്‍ പോയാണ് വരുന്നത്. ആ പ്രദേശത്തൊക്കെ കൊവിഡ് കേസുകള്‍ ഉള്ളതു കൊണ്ട് അച്ഛനും അമ്മയ്ക്കും എന്നെ വിടാനും ഇപ്പോള്‍ പേടിയാണ്. അപ്പോഴാണ് സാറിനോട് ആ വിഷമം പങ്കുവെച്ച്ാലോ എന്ന് ആഷ്ണമോള്‍ പറഞ്ഞത്.

ഗൂഗിള്‍ മീറ്റ് വഴി അധ്യാപകര്‍ ക്ലാസെടുക്കുന്നതിനു പുറമെ ഓരോ വിഷയങ്ങള്‍ക്കും വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകള്‍ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ. പഴയതാണെങ്കിലും കുഴപ്പമില്ല,’ ചന്ദനയുടെ കത്തില്‍ പറയുന്നു. അച്ഛനും അമ്മയും അറിയാതെയാണ് ചന്ദന കത്തെഴുതിയത്. കത്ത് വായിച്ച കലക്ടര്‍ ചന്ദനയുടെ വീട്ടില്‍ നേരിട്ടെത്തി ഫോണ്‍ കൈമാറുകയായിരുന്നു.

സംഭവത്തില്‍ കലക്ടര്‍ എസ് സുഹാസ് എഴുതിയ കുറിപ്പ്,

“വിശ്വാസം വിലപ്പെട്ടതാണ് പ്രതീക്ഷയും….

‘സാറിന് ഒരു കുട്ടിയുടെ കത്തുണ്ട്’ എന്ന് ഓഫീസ് ജീവനക്കാര്‍ പറഞ്ഞപ്പോള്‍ കൗതുകം തോന്നി. പതിവായി കളക്ടറേറ്റിലേക്കു വരുന്ന തപാലുകളുടെ കൂട്ടത്തില്‍ ആ കത്ത് ഫയല്‍ പരിശോധനക്കിടെ എടുത്തു വായിച്ചു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്. ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചന്ദന സാധാരണ തപാലില്‍ കാലടിയില്‍നിന്നും പോസ്റ്റ് ചെയ്ത കത്താണ്.

ഓണ്‍ലൈന്‍ പഠനത്തിന് ചന്ദന ഉപയോഗിച്ചിരുന്ന ഫോണ്‍ കേടായതിനെ തുടര്‍ന്ന് പഠനം മുടങ്ങിയതാണ് വിഷയം. ഫോണ്‍ പണി മുടക്കുന്നതിനനുസരിച്ച് നന്നാക്കി വരുന്നതിനിടെ പൂര്‍ണ്ണമായും കേടായി. നടത്തിവന്നിരുന്ന ചെറിയ കട ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടേണ്ടി വന്നപ്പോള്‍ പെയിന്റിങ് ജോലി ചെയ്യാന്‍ തുടങ്ങിയ അച്ഛന്‍ ആദര്‍ശും ഒരു കടയില്‍ ജോലിക്കു പോകുന്ന അമ്മ ഷീനയും മാസങ്ങള്‍ക്കുമുമ്പ് കോവിഡിന്റെ പിടിയിലായി.

രോഗം ഭേദമായെങ്കിലും ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജോലിക്കു പോകാന്‍ നിവൃത്തിയില്ലാതായതോടെ മകളെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുക എന്നതായിരുന്നു അവര്‍ കണ്ടെത്തിയ പരിഹാര മാര്‍ഗ്ഗം.

‘ എന്റെ കൂട്ടുകാരിയുടെ ഫോണില്‍നിന്നുമാണ് ഞാന്‍ നോട്ടുകള്‍ എഴുതിയെടുക്കുന്നത്. കൂട്ടുകാരിയുടെ പേര് ആഷ്ണമോള്‍ രഘു. അവളുടെ വീട് ഒരു കിലോമീറ്റര്‍ ദൂരെയാണ്. അവിടെവരെ സൈക്കിളില്‍ പോയാണ് വരുന്നത്. ആ പ്രദേശത്തൊക്കെ കോവിഡ് കേസുകള്‍ ഉള്ളതുകൊണ്ട് അച്ഛനും അമ്മക്കും എന്നെ വിടാനും ഇപ്പോള്‍ പേടിയാണ്.

അപ്പോഴാണ് സാറിനോട് ഈ വിഷമം പങ്കുവെച്ചാലോ എന്ന് ആഷ്ണമോള്‍ പറഞ്ഞത്. ഗൂഗിള്‍ മീറ്റ് വഴി അധ്യാപകര്‍ ക്ലാസ്സെടുക്കുന്നതിനു പുറമേ ഓരോ വിഷയങ്ങള്‍ക്കും വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് നോട്ടുകള്‍ തരുന്നത്. എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’ പ്രശ്‌നം വിവരിച്ച ശേഷം ചന്ദന ആവശ്യവും തുറന്നു പറഞ്ഞു.

ആ ചോദ്യത്തില്‍ എന്നിലുള്ള വിശ്വാസവും പ്രതീക്ഷയുമാണ് എനിക്ക് അനുഭവപ്പെട്ടത്. ആ കുഞ്ഞ് എന്നില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയായിരിക്കുമല്ലോ. കൂട്ടത്തില്‍ ഒരു രഹസ്യവും കത്തിലുണ്ടായിരുന്നു കത്തെഴുതുന്ന കാര്യം അച്ഛനും അമ്മക്കുമറിയില്ല എന്ന്.

രക്ഷിതാക്കളുടെ ദുരിതം മനസ്സിലാക്കി അവരെ സങ്കടപ്പെടുത്താതിരിക്കുമ്പോഴും പഠനത്തില്‍ പുറകിലാകുമോ എന്ന ആശങ്ക, സൈക്കിളില്‍ അത്രയും ദൂരം ദിവസവും പോയി വരാനുള്ള മനസ്സ്, കൂട്ടുകാരിക്കു താങ്ങും പ്രോത്സാഹനവുമാകുന്ന നിസ്വാര്‍ത്ഥയായ സഹപാഠി …എന്തെല്ലാം പാഠങ്ങളാണ് !

കൂടപ്പിറപ്പു പോലുമില്ലാത്ത ചന്ദന ജില്ലാ കളക്ടര്‍ എന്ന എന്റെ ഔദ്യോഗിക പദവിക്കപ്പുറം ഒരു സഹോദര സ്ഥാനത്തു കണ്ട് ആവശ്യപ്പെടുന്നതുപോലെയുള്ള വരികള്‍. അന്വേഷിച്ചപ്പോള്‍ സത്യം തന്നെ. ഇന്നലെ വൈകീട്ട് പുതിയ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ചന്ദനയുടെ വീട്ടില്‍ നേരിട്ട് പോയി നല്‍കി.

കത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ വീട്ടുകാരെ വിളിച്ച് വിവരം ധരിപ്പിച്ചാണ് പോയത്. ഞാന്‍ ചെല്ലുന്നതറിഞ്ഞ് ചന്ദന ആഷ്ണമോളെയും വിളിച്ചുവരുത്തിയിരുന്നു. ആശ്ചര്യത്തോടെ വീട്ടുകാര്‍ നില്‍ക്കുമ്പോള്‍ അഭിമാനത്തോടെ ഫോണ്‍ ഏറ്റു വാങ്ങുന്ന ചന്ദനയുടേയും കണ്ടു നില്‍ക്കുന്ന ആഷ്ണയുടേയും മുഖത്ത് സന്തോഷം!

നന്നായി പഠിക്കാമെന്ന് ഇരുവരും ഉറപ്പു നല്‍കി. ഇതെന്റെ കടമ മാത്രം. ഔദ്യോഗികജീവിതത്തിന്റെ തിരക്കുകള്‍ക്കിടെ ഒരുപക്ഷേ ഇക്കാര്യമെല്ലാം വിസ്മരിച്ചേക്കാം. പക്ഷേ ആ കൊച്ചു മിടുക്കികളില്‍ ഇതുണ്ടാക്കിയ ആത്മവിശ്വാസവും ദൃഢനിശ്ചയവും ഏറെ വലുതാണ്. അവര്‍ ഉയരങ്ങളിലെത്തും, തീര്‍ച്ച!

അവരുടെ വിലപ്പെട്ട വിശ്വാസവും പ്രതീക്ഷയും നിറവേറ്റാനായതില്‍ എനിക്കും സന്തോഷം.
ഇരുവര്‍ക്കും ഭാവുകങ്ങള്‍….”

Related Posts

More News

ഹരിപ്പാട്: കരുവാറ്റയില്‍ പത്രവിതരണക്കാരന്റെ മരണത്തിനിടയാക്കിയ ഡ്രൈവര്‍ പിടിയില്‍. വാഹനവും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ഇരവുകാട് ജാസ്മിന്‍ മന്‍സിലില്‍ അജ്മല്‍റഷീദി(26)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പത്രവിതരണക്കാരനായ കുമാരപുരം രമ്യഭവനത്തില്‍ രാജു(66)വിനെ ഇടിച്ചു വീഴ്ത്തി വാഹനം നിര്‍ത്താതെ പോയത്. പോലീസെത്തി രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കായംകുളം ഡി.വൈ.എസ്.പി: അജയ്‌നാഥിന്റെ നിര്‍ദേശാനുസരണം ഹരിപ്പാട് എസ്.എച്ച്.ഒ: ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ച് 200ലധികം സി.സി.ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴയിലെ വര്‍ക്ക്‌ഷോപ്പില്‍ ഇടിച്ച വാഹനമായ ഒമ്‌നി വാന്‍ […]

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വർമ്മ സംവിധാനം നിർവ്വഹിച്ച ‘കൊള്ള’ എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. ജൂൺ 9ന് ചിത്രം തിയറ്ററുകളിൽ എത്തും. രണ്ടു പെൺകുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലർ സ്വഭാവത്തിൽ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജീഷ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി രജീഷ് നിർമ്മിക്കുന്ന ചിത്രത്തിൽ രജിഷ വിജയൻ, പ്രിയാ വാര്യർ, വിനയ് ഫോർട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ ദുരൂഹത ഉളവാക്കുന്ന ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. ഡോക്ടർമാരായ […]

വരനെ ആവശ്യമുണ്ട് സംവിധായകൻ അനൂപ് സത്യന്റെ ഇരട്ട സഹോദരനും സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനുമായ നവാഗത സംവിധായകൻ അഖിൽ സത്യനുമായി ഫഹദ് ഫാസിൽ സഹകരിച്ച ചിത്രമാണ്  പാച്ചുവും അത്ഭുത വിളക്കും . സിനിമ ഏപ്രിൽ 28ന്  പ്രദർശനത്തിന് എത്തി . സിനിമ മികച്ച വിജയം നേടി  സിനിമ  ആമസോൺ പ്രൈമിൽ  സ്‌ട്രീമിംഗ്‌ ആരംഭിച്ചു. ഇപ്പോൾ പുതിയ മേക്കിങ് വീഡിയൊ പുറത്തുവിട്ടു. സംവിധാനം കൂടാതെ ചിത്രത്തിന്റെ രചനയും എഡിറ്റിംഗും അഖിൽ നിർവഹിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, ജോമോന്റെ […]

ഡല്‍ഹി: ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി.യുടെ ഭരണകാലം രാജ്യത്തിനായുള്ള സേവനമാണെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, എല്ലാ തീരുമാനങ്ങളും, പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തുന്നതിന് വികസിപ്പിച്ചെടുത്തതാണെന്ന് പറഞ്ഞു. “രാഷ്ട്ര സേവനത്തിൽ 9 വർഷം തികയുമ്പോൾ, സ്നേഹവും നന്ദിയുമാണ് എന്നിൽ നിറയുന്നത്,സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുംനടപ്പാക്കിയ എല്ലാ പദ്ധതികളും ജനജീവിതം മെച്ചപ്പെടുത്തണമെന്ന ആഗ്രഹത്താൽ നയിക്കപ്പെട്ടതാണെന്ന്,വികസിത ഇന്ത്യയെ കെട്ടിപ്പടുക്കാൻ ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യും” മോദി ട്വീറ്റ് ചെയ്തു . “ഇന്ന് ഒരു വശത്ത്, […]

ഗുരുവരാശ്രമം സന്ദർശിച്ച മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനു സ്വാമിയെ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സ്വീകരിക്കുന്നു കോഴിക്കോട്: ദക്ഷിണേന്ത്യ ലോകത്തിന് നൽകിയ അമൂല്യമായ സംഭാവനയാണ് ശ്രീ നാരായണ ഗുരുദേവനെന്നും അഭിനവ ബുദ്ധനായ മഹാ ഗുരുവിന്റെ ദർശനം മലേഷ്യയിൽ പ്രചരിപ്പിക്കാൻ പരിശ്രമിക്കുമെന്നും ഗുരുവരാശ്രമം സന്ദർശിക്കുവാൻ മലേഷ്യൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും മലേഷ്യൻ ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡന്റ് കേശവൻ മുനുസ്വാമി പറഞ്ഞു. ഗുരുവരാശ്രമം സന്ദർശനം നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് എസ് […]

കൽപറ്റ: വയനാട്ട് വീണ്ടും ഭക്ഷ്യവിഷബാധ. കൽപറ്റ കൈനാട്ടിയിലെ ഉഡുപ്പി റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. 13 പേർ കൽപറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ട് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്തുനിന്ന് വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഘത്തിൽ 39 പേരുണ്ടായിരുന്നു. വയറിളക്കവും ഛർദിയും വന്ന് ഇവര്‍ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റസ്റ്റോറന്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. കൽപറ്റയിലെ മുസല്ല റസ്റ്റോറന്‍റിലും ഇന്നലെ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരുന്നു. 40ഓളം പേർക്കാണ് വിഷബാധ റിപ്പോർട്ട് […]

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യുഎസ്, ക്യൂബ യാത്രകള്‍ക്ക് കേന്ദ്രാനുമതി. ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് യുഎസ് സന്ദർശനം. ജൂണ്‍ 8 മുതല്‍ 18 വരെയാണ് യാത്ര. സ്പീക്കറും ധനമന്ത്രിയും അടക്കം 11 അംഗങ്ങള്‍ സംഘത്തിലുള്ളത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. ലോക കേരളസഭയുടെ മേഖല സമ്മേളനം അമേരിക്കയിലും സൗദി അറേബ്യയിലുമാണ് നടക്കുന്നത്. ജൂണ്‍ മാസം അമേരിക്കയിലും സെപ്റ്റംബര്‍ മാസം സൗദി അറേബ്യയിലും സമ്മേളനം നടക്കും. യുഎസില്ലെത്തുന്ന മുഖ്യമന്ത്രി ലോക കേരള സഭയുടെ […]

ഉപ്പും മുളകും’ ഏറ്റവും ജനപ്രിയവും ഏറ്റവുമധികം ആളുകൾ കണ്ടതുമായ മലയാളം ടെലിവിഷൻ പ്രോഗ്രാമാണ്. ഷോയിലെ രണ്ട് പ്രധാന അഭിനേതാക്കളായ ബിജു സോപാനവും നിഷ സാരംഗും ഇപ്പോൾ ഒരു ഫീച്ചർ ഫിലിമിനായി ഒന്നിച്ചു. നവാഗതനായ ആഷാദ് ശിവരാമനാണ് ‘ലെയ്ക്ക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 30ന്യ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തി. ഇപ്പോൾ സിനിമയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ മെക്കാനിക്കായ രാജുവിനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ബിജു സോപാനം […]

കോഴിക്കോട്: കാക്കൂര്‍ പിസി പാലം സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റിൽ. കോഴിക്കോട്-ബാലുശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ നന്മണ്ട സ്വദേശി ശരത് ലാലി(31)നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാള്‍ക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞമാസം 24നായിരുന്നു യുവതിയുടെ മരണം. ശരത്‌ലാല്‍ ഡ്രൈവറായ ബസില്‍ യുവതി സ്ഥിരമായി യാത്രചെയ്തിരുന്നു. ഈ പരിചയം മുതലെടുത്ത് പ്രതി യുവതിയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. കടമായി നല്‍കിയ പണം […]

error: Content is protected !!