New Update
പമ്പ: അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പന്ത്രണ്ടുകാരിയെ പോലീസ് പമ്പയില്‍ തടഞ്ഞു. പുതുച്ചേരിയില്‍ നിന്നും അച്ഛനൊപ്പം ചൊവ്വാഴ്ച രാവിലെ എത്തിയതാണ് പെണ്‍കുട്ടി.
Advertisment
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം വനിതാ പോലീസ് സംരക്ഷണത്തില്‍ കുട്ടിയെ പമ്പയില്‍ നിര്‍ത്തുകയും പിതാവടക്കമുള്ള ബന്ധുക്കള്‍ സന്നിധാനത്തേക്ക് പോകുകയും ചെയ്തു.
യുവതി പ്രവേശനവിധി വരാത്തതുകൊണ്ട് പ്രായം കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് സ്ത്രീകളെ ശബരിമലയിലേക്ക് കടത്തി വിടുന്നത്.
ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന പരിശോധന നടത്തുന്നത്.