ഇടവമാസ പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും: ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല

New Update

പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണ്‍ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങള്‍ക്ക് ഇക്കുറി പ്രവേശനം ഉണ്ടാകില്ല.

Advertisment

നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ പതിവ് പൂജകള്‍ മാത്രമേ ഉണ്ടാവുകയുള്ളു. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടക്കും. പ്രതിഷ്ഠാ വാര്‍ഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും.23 നാണ് പ്രതിഷ്ഠാ ദിനം.

Advertisment