New Update
Advertisment
തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട രേഖ എന്ന പേരില്‍ മോന്‍സണ്‍ മാവുങ്കല്‍ പ്രചരിപ്പിച്ച ചെമ്പോല പരിശോധിക്കാന്‍ ആര്‍ക്കിയോളജി സര്‍വെ ഓഫ് ഇന്ത്യയ്ക്ക് ക്രൈംബ്രാഞ്ച് കത്ത് നല്‍കി. ചെമ്പോല വ്യാജമാണോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
ചെമ്പോല കുറഞ്ഞ വിലയ്ക്ക് തൃശൂരില്‍ നിന്ന് താന്‍ വാങ്ങിക്കൊടുത്തതാണെന്ന് പുരാവസ്തു കച്ചവടക്കാരന്‍ സന്തോഷ് പറഞ്ഞതോടെയാണ് വിവാദമായത്.
വിഷയം നിയമസഭയിലും പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. ചെമ്പോല വ്യാജമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരും മോന്‍സനും ഒരു ചാനലും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും പി ടി തോമസ് നല്‍കിയ അടിയന്തര പ്രമേയത്തില്‍ ആരോപിച്ചു.
സംഭവം പുറത്തുവന്നതിന് പിന്നാലെ, സര്‍ക്കാരിന് എതിരെ ബിജെപി രംഗത്തുവന്നിരുന്നു. ശബരിമലയെ തകര്‍ക്കാനായി സര്‍ക്കാരും മോന്‍സനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് ഇതെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം.