ശബരിമലയില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

ശബരിമല: ശബരിമലയില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 ദേവസ്വം ജീവനക്കാര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് രോഗബാധ. ജീവനക്കാർക്കിടയിൽ നടത്തിയ റാപ്പിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Advertisment

അതേസമയം, ബുറേവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.ആവശ്യമായ മുന്‍കരുതല്‍ നടപടിയും ജാഗ്രതയും സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു

Advertisment