Advertisment

സ്വർണ്ണവും വെളളിയും അരിയുമുൾപ്പടെ ഇടകലർന്നു കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ. എണ്ണാൻ കഴിയാതെ കൂനകൂട്ടിയിട്ടിരിക്കുന്ന കാണിക്കപ്പണം. യന്ത്രസഹായം തേടിയെങ്കിലും വേണ്ടെന്നു വച്ച് കാണിക്ക എണ്ണാൻ ജീവനക്കാരെ നിയോഗിച്ച് ദേവസ്വം ബോർഡ്. നാണയങ്ങൾ എണ്ണാൻ വേണ്ടത് 600 ജീവനക്കാർ

New Update

publive-image

Advertisment

പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പന്മാർ കാണിക്കയായി നൽകിയ കണക്കില്ലാത്ത കാണിക്കപ്പണം ഫെബ്രുവരി അഞ്ചുമുതൽ എണ്ണും. എണ്ണാൻ കഴിയാതെ ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു കാണിക്കപ്പണം. സ്ട്രോംഗ് റൂമിൽ കൂന കൂട്ടിയിട്ടിരിക്കുകയാണ് നാണയങ്ങൾ. എണ്ണാൻ യന്ത്രസഹായം പോലും ദേവസ്വം ബോർഡ് തേടിയിരുന്നു. കാണിക്ക എണ്ണാൻ ഓരോ ഗ്രൂപ്പിൽ നിന്നും 30 ക്ലാസ്സ് ഫോർ ജീവനക്കാർ വീതം സപെഷ്യൽ ഡ്യൂട്ടിക്ക് സന്നിധാനത്ത് എത്തിച്ചേരാൻ ദേവസ്വം കമ്മീഷണർ നോട്ടീസ് നൽകി.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉളളവരെ മാത്രം ഒഴിവാക്കി മണ്ഡല-മകരവിളക്ക് കാലത്ത് സ്‌പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടില്ലാത്ത ജീവനക്കാരേയും സ്‌പെഷ്യൽ ഡ്യൂട്ടിക്ക് സ്ഥിരമായി പോകാത്ത ജീവനക്കാരേയും ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നാണ് നോട്ടീസിൽ സൂചിപ്പിച്ചിട്ടുളളത്.

എന്നാൽ ഉത്സവ കാലയളവായതിനാൽ കാലാകാരന്മാരായ ജിവനക്കാരും മറ്റ് ഡ്യൂട്ടിക്കാരും എത്രത്തോളം സന്നിധാനത്ത് എത്തുമെന്ന് ഇപ്പോഴും നിശ്ചയമില്ല. ഭണ്ഡാരം ചീഫ് ഓഫീസറായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ആർ.എസ് ഉണ്ണികൃഷ്ണനെ കൂടാതെ ഫൈനാൻസ് ആന്റ് അക്കൗണ്ട് ഓഫീസർ ബി.എസ് ശ്രീകുമാറിനെയും നിയമിച്ചിട്ടുണ്ട്. മുൻപ് ഇത്തരം സാഹചര്യങ്ങളിൽ ഭണ്ഡാരം ഡ്യൂട്ടി നിർവ്വഹിച്ചിട്ടുളള ആളാണ് ശ്രീകുമാർ. പഴയതും പുതിയതുമായ ഭണ്ഡാരത്തിലെ നാണയം കൂടാതെ അന്നദാന മണ്ഡപത്തിലും നാണയം എണ്ണാനായി 600ഓളം ജീവനക്കാരാണ് സന്നിധാനത്ത് എത്തുന്നത്.

മൂന്ന് സ്ഥലങ്ങളിലായി പണം എണ്ണുന്നതിന് നേതൃത്വം നൽകാൻ 11 അസിസ്റ്റന്റുമാരെ മാത്രമാണ് നിയോഗിച്ചത്. ഇത് അപര്യാപ്തമാണ്. അസിസ്റ്റന്റുമാർ കുറഞ്ഞത് 45പേരെങ്കിലും ഉണ്ടെങ്കിൽ മാത്രമെ സ്വർണ്ണവും വെളളിയും അരിയുമുൾപ്പടെ ഇടകലർന്നു കിടക്കുന്ന കോയിനുകൾ വേർതിരിച്ച് ടേബിളുകളിൽ എത്തിക്കാനാവൂ. മാത്രമല്ല ടേബിളുകളിൽ തരം തിരിച്ച നാണയങ്ങൾ കൗണ്ടിംഗ് പോയിന്റുകളിൽ അട്ടിവെക്കാൻ എത്തിക്കുന്നതിനും എണ്ണം കൃത്യമാണോ എന്ന് ശ്രദ്ധിക്കുന്നതിനും ഇവ പരിശോധിച്ച ശേഷം ബാങ്കിൽ ഏൽപ്പിക്കുകയും വേണം.

കൂട്ടിയിട്ടിരുക്കുന്ന നാണയങ്ങൾ അരിച്ചെടുത്താണ് കൗണ്ടിംഗിനായി ടേബിളുകളിലും പുതിയ അന്നദാന മണ്ഡപത്തിലും എത്തിക്കേണ്ടത്. നിലവിലെ സാഹചര്യത്തിൽ അസിസ്റ്റന്റുമാരുടെ എണ്ണം കുറവായതിനാൽ മാസ പൂജക്കു മുൻപായി ഇത്രയും നാണയം എണ്ണിത്തീർക്കാൻ കഴിയുകയില്ല.

കാണിക്കപ്പണം പൊട്ടിച്ചാൽ പുതിയ ഭണ്ഡാരത്തിലാണ് എത്തിക്കേണ്ടത്. ബോർഡിലെ ഉദ്യോഗസ്ഥർക്കുളള പരിചയക്കുറവാണ് മണ്ഡല-മകരവിളക്ക് കാലത്ത് പഴയഭണ്ഡാരത്തിൽവെച്ച് രണ്ടാം ഘട്ടത്തിൽ മഹാകാണിക്ക പൊട്ടിച്ച് എണ്ണിയതും കാണിപ്പൊന്ന് എണ്ണാതെ കൂട്ടിയിട്ടതുമൂലം അഴുകി നശിക്കാനും കാരണമായത്. കഴിഞ്ഞ 24നാണ് കണിപ്പൊന്ന് കെട്ടഴിച്ച് എണ്ണിതീർന്നത്. എന്നാൽ കാണിപ്പൊന്നഴിച്ചപ്പോൾ എത്രരൂപ നശിച്ചു എന്നകാര്യം ഇപ്പോഴും ബോർഡ് വ്യക്തമാക്കിയിട്ടില്ല. ഇതിനിടയിലാണ് വീണ്ടും കാണിക്കപ്പണം എണ്ണിത്തീർക്കാനുള്ള നടപടി

Advertisment