Advertisment

ശബരിമല സർവ്വീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ശബരിമല സർവ്വീസുകൾക്കായി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങി കെഎസ്ആർടിസി. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.

Advertisment

publive-image

തീർത്ഥാടകർക്കായി അധിക ബസ് സർവ്വീസുകളും കെ എസ് ആർ ടി സി ഏർപ്പെടുത്തി. കോടതി ഉത്തരവ് പ്രകാരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് കെ എസ് ആർ ടി സിയെ പ്രതിസന്ധിയിലാക്കിയത്. ജീവനക്കാരുടെ ക്ഷാമം സർവ്വീസുകളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി ഹൈക്കോടതിയെ സമീപിച്ചത്.

നിലയ്ക്കൽ പമ്പ റൂട്ടിൽ 120 അധിക ബസ്സുകൾ സർവീസ് നടത്തും. വിവിധ ഡിപ്പോകളിൽ നിന്ന് 500 ബസ്സുകൾ വിവിധ ഘട്ടങ്ങളിലായി വിനിയോഗിക്കും. തിരക്കുള്ള ദിവസങ്ങളിൽ 2 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിക്കും.

ആവശ്യമായാൽ കൂടുതൽ ബസുകൾ അനുവദിക്കും. നിലയ്ക്കൽ പമ്പ ബസുകൾ അറ്റകുറ്റപ്പണികൾ നടത്തിയാണ് അയക്കുന്നത്. മറ്റ് ബസുകൾ 5 വർഷത്തിൽ താഴെ പഴക്കമുള്ളവയാണ്. പ്രതിസന്ധികൾ തീർത്ഥാടന കാലത്തെ സർവ്വീസുകളെ ബാധിക്കില്ലെന്നാണ് കെ എസ് ആർടിസിയുടെ വിലയിരുത്തൽ.

Advertisment