ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
ശബരിമല: നിലവിലെ സാഹചര്യത്തിൽ ശബരിമലയിൽ യുവതികൾ പ്രവേശിക്കുമെന്ന് കരുതുന്നില്ലെന്ന് സ്ഥാനമൊഴിയുന്ന മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരി. യുവതി പ്രവേശമുണ്ടായപ്പോൾ നടയടച്ചത് തെറ്റാണെന്ന് കരുതുന്നില്ല. വിശ്വാസികൾക്ക് അനുകൂലമായ സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
Advertisment
ശബരിമല വിഷയം വിശാല ബഞ്ചിന് വിട്ടതോടെ സമാധാനപരമായ മണ്ഡലകാലം പ്രതീക്ഷിക്കുകയാണ് ഏവരും. ശബരിമല വരുമാനം മറ്റ് നിരവധി ക്ഷേത്രങ്ങൾക്ക് സഹായമാകുന്നുണ്ട്. പഴയതുപോലെ ഭക്തജനത്തിരക്ക് ശബരിമലയിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു.
നിലവിലെ ആചാരരീതി തുടരണമെന്നാണ് ആഗ്രഹമെന്ന് നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങളിൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.