എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി, ശംഭു നമ്പൂതിരി മാളികപ്പുറം മേൽ ശാന്തി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി മാവേലിക്കര തട്ടാരമ്പലം കണ്ടിയൂർ കളീയ്ക്കൽ മഠം (നീലമന ഇല്ലം) എൻ. പരമേശ്വരൻ നമ്പൂതിരി(49)യെ തിരഞ്ഞെടുത്തു. സന്നിധാനത്ത് രാവിലെ നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിയെ കണ്ടെത്തിയത്.

Advertisment

publive-image

പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ്. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തി.

ഭാര്യ : പൈവള്ളിക്കൽ ഇല്ലം ഉമാദേവി അന്തർജനം (അധ്യാപിക, മാവേലിക്കര ഇൻഫന്റ് ജീസസ് സ്കൂൾ) മക്കൾ : നാരായണൻ നമ്പൂതിരി (ഐഐടി വിദ്യാർഥി കർണാടക), വിഷ്ണു നമ്പൂതിരി ( ഡിഗ്രി വിദ്യാർഥി മാവേലിക്കര ബിഷപ് മൂർ ) മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസിൽ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയെ തിരഞ്ഞെടുത്തു.

പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുത്തത്.

sabarimala
Advertisment