പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ, പൊലീസിന്റെ വെർച്വൽ ക്യൂവിനെ വിമർശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോർഡിനെ മാറ്റിനിർത്തി പൊലീസ് നടപ്പാക്കുന്ന വെർച്വൽ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് മാത്രം വെർച്വൽ ക്യൂ കൈകാര്യം ചെയ്യുന്ന രീതിയാണുള്ളത്. അതിന് പകരമായി ദേവസ്വം ബോർഡും പൊലീസും ചേർന്ന് വെർച്വൽ ക്യൂ നടപ്പാക്കുകയായിരുന്നുവെങ്കിൽ നല്ലതായിരുന്നു. ഇപ്പോൾ നടപ്പാക്കുന്ന രീതിയോട് ദേവസ്വം ബോർഡിനും എതിർപ്പും പരാതിയുമുണ്ട്.
വെർച്വൽ ക്യൂ. എടുത്ത് കളയേണ്ട സമയമായെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പാറശ്ശാലയില്‍ കഞ്ചാവ് മാഫിയ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പരശുവയ്ക്കല്‍ ആലംമ്പാറ പനന്തടികോണം സ്വദേശികളായ അനീഷ്, അബിന്‍ എന്നിവരാണ് പിടിയിലായത്. ഇവർ സംഭവശേഷം ബാംഗ്ലൂരിൽ ഒളിവിലായിരുന്നു. സംഭവം നടന്ന് ആറു മാസത്തിനു ശേഷം എറണാകുളത്ത് കാമുകിയെ കാണാന്‍ എത്തിയപ്പോഴാണ് പാറശാല പോലീസ് ഇവരെ പിടികൂടിയത്. ഒന്നാം പ്രതിയായ മിഥുനെ പാറശാല പോലീസ് നേരത്തെ പിടികൂടിയിരുന്നു. പരശുവയ്ക്കല്‍ സ്വദേശിയായ അജിയെയാണ് മൂന്നംഗസംഘം ആക്രമിച്ചത്. ചെവിക്ക് വെട്ടേറ്റ അജിയെയും മര്‍ദനത്തിനിരയായ ഭാര്യയെയും മകളെയും […]
ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളിലൊന്നായ ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ ഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡുമായി (ബിഎഫ്എൽ) കൈകോർത്ത് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്‍കർ മോട്ടോർസ്. കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചതായി ടൊയോട്ട കിർലോസ്‍കർ മോട്ടോർസ് പ്രഖ്യാപിച്ചു. ടെയോട്ട വാഹനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതാണ് ധാരണപത്രം എന്നും ഇതുവഴി ഉപഭോക്താക്കൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മെച്ചപ്പെട്ട റീട്ടെയിൽ ഫിനാൻസ് ഓപ്ഷനുകൾ ലഭ്യമാകും എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബജാജ് ഫിനാൻസ് ഒരു സാങ്കേതികവിദ്യാധിഷ്ഠിത എൻബിഎഫ്‍സി ആണ്. […]
കൊച്ചി: കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അഗളി പോലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും. പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പ്രിൻസിപ്പൽ […]
യൂറോപ്യൻ വാഹന ബ്രാൻഡായ റെനോ, BS6 രണ്ടാം ഘട്ട കംപ്ലയിന്റ് എൻജിനോടുകൂടിയ കിഗർ, ട്രൈബർ എഎംടി എന്നിവയുടെ ഡെലിവറി ആരംഭിച്ചു. ഹ്യൂമൻ ഫസ്റ്റ് ഇനീഷ്യേറ്റീവിന് കീഴിൽ മെച്ചപ്പെട്ട ക്ലാസ് ലീഡിംഗ് സുരക്ഷാ ഫീച്ചറുകളോടെയാണ് റെനോ കൈഗർ എഎംടി, ട്രൈബർ എഎംടി ശ്രേണി വരുന്നത്. സെഗ്‌മെന്റ് മുൻനിര സുരക്ഷാ ഫീച്ചറുകളുമായി വരുന്ന ഈ കാറുകൾക്ക് 8.47 ലക്ഷം രൂപ മുതൽ 8.12 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറൂം വില. കൈഗർ, ട്രൈബർ എന്നിവയുടെ മുഴുവൻ വകഭേദങ്ങളും അപകടസാധ്യത […]
കോട്ടയം: കാൽ കിലോ കഞ്ചാവുമായി സിനിമയിലെ അസിസ്റ്റന്‍റ് ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയില്‍. മുണ്ടക്കയം സ്വദേശി സുഹൈൽ സുലൈമാനാണ് അറസ്റ്റിലായത്. നീലവെളിച്ചം സിനിമയുടെ അസിസ്റ്റന്‍റ് ക്യാമറാമാനാണ് ഇയാൾ. സംശയാസ്പദമായി കണ്ട സുഹൈലിനെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.
നാലാള് കൂടി നിൽക്കുന്ന സ്ഥലത്ത് പല്ലിളിച്ച് ചിരിക്കാൻ പലർക്കും അസ്വസ്ഥതകൾ തോന്നാറുണ്ട്. പല്ലിന്റെ മഞ്ഞ നിറമാണ് ഇതിന്റെ പ്രധാനകാരണം. പല്ല് കാണിച്ച് ചിരിച്ചാൽ എല്ലാവരും പിന്നെ പല്ലിന്റെ മഞ്ഞ നിറം കണ്ടാലോ എന്ന പേടിയും പലർക്കുമുണ്ട്. എന്നാൽ ഇനി ആത്മവിശ്വാസത്തോടെ ചിരിക്കാം. പല്ലിന്റെ ആരോഗ്യവും വെളുത്ത നിറവും വീണ്ടെടുക്കാൻ ഇതൊക്കെയൊന്ന് പരീക്ഷിച്ചാൽ മാത്രം മതി. മറക്കാതെ പാലിക്കാം ഈ ടിപ്സ്… ∙ ഉപ്പ് പല്ലിന്റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴിയാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് […]
നമ്മളെല്ലാവരും വിയർക്കുന്നവരാണ്. എന്നാൽ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധം വഹിച്ചാവും നടക്കുന്നത്. ഇത് മറ്റുള്ളവർ നമ്മെ ശുചിത്വമില്ലാത്തവരായി കണക്കാക്കാൻ കാരണമാവും. ഇത് അകറ്റാൻ ഒരു പരിധിവരെ പെർഫ്യൂം ഉപയോഗിക്കുന്നത് സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. ∙ റോസ് വാട്ടർ റോസ് വാട്ടർ ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഒരു മികച്ച പോംവഴിയാണ്. കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. ഇതൊരു 30 മിനുട്ട് പുരട്ടിയതിന് ശേഷം, ശുദ്ധമായ […]
കൊച്ചി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സബന്ധനം പാടില്ല. അതേസമയം,മദ്ധ്യകിഴക്കൻ അറബിക്കടലിനു മുകളിലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. നാളെയും പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]
കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അന്വേഷണങ്ങൾക്കായി അഗളി പൊലീസ് ഇന്ന് കാസർകോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. […]