Advertisment

മണ്ഡലകാലത്ത് നിലയ്ക്കൽ- പമ്പാ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് എകെ ശശീന്ദ്രൻ ; ഏതെങ്കിലും റൂട്ടിൽ നിന്ന് ബസ് പിൻവലിച്ച് ഓടിക്കേണ്ട സാഹചര്യം ഇത്തവണയില്ല

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട : ശബരിമല മണ്ഡലകാലത്ത് നിലയ്ക്കൽ- പമ്പാ റൂട്ടിൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന അത്രയും സർവീസ് ഇക്കുറിയും നടത്തുമെന്നും മന്ത്രി അറിയിച്ചു.

Advertisment

publive-image

മണ്ഡലകാലത്ത് പത്ത് ഇലട്രിക് ബസ് ഉൾപ്പെടെ 300 ഓളം ബസ്സുകൾ നിലയ്ക്കൽ- പമ്പാ ചെയിൻ സർവീസിനായി ഉണ്ടാകും. മുൻ വർഷത്തെ പോലെ 40 രൂപ ടിക്കറ്റ് നിരക്ക് കെഎസ്ആർടിസി തുടരും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സർവീസ് ക്രമീകരിക്കുക. ഏതെങ്കിലും റൂട്ടിൽ നിന്ന് ബസ് പിൻവലിച്ച് ഓടിക്കേണ്ട സാഹചര്യം ഇത്തവണയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം, ശബരിമല തീർത്ഥാടന മേഖലയെ അപകടരഹിതമാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കമായി. ഇലവുങ്കൽ കേന്ദ്രീകരിച്ചായിരിക്കും സേഫ് സോൺ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പട്രോളിംഗ് വാഹനങ്ങളും ജീവനക്കാരും ഉണ്ടാകും. ബ്രേക്ക് ഡൗൺ സർവ്വീസ്, അടിയന്തര വൈദ്യസഹായം തുടങ്ങിയ സൗകര്യങ്ങൾ സേഫ് സോണിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisment