ദേശീയം

കോവിഡ് പ്രതിരോധത്തിൽ കേരളം പരാജയം, യുപി മികച്ചത്: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രശംസിച്ച് സാബു ജേക്കബ്‌

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, September 8, 2021

കൊച്ചി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവും യുപിക്കു പ്രശംസയുമായി കിറ്റെക്‌സ്‌ എംഡി സാബു എം. ജേക്കബ്. . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടി പങ്കെടുത്ത ചാനൽ പരിപാടിയിൽവച്ചായിരുന്നു സാബു ജേക്കബ് കേരളത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്. കേരളത്തിലെ കോവിഡ് പ്രതിരോധം പൂർണമായും പരാജയപ്പെട്ടു എന്നായിരുന്നു സാബു ജേക്കബിന്റെ ആരോപണം.

നിലവിൽ കിറ്റക്സിലെ 700ൽ അധികം തൊഴിലാളികളും യുപിയിൽ നിന്നുള്ളവരാണ്. എന്നാൽ ഇതിൽ എടുത്തുപറയേണ്ട കാര്യം നാട്ടിൽ പോയി മടങ്ങിയെത്തുന്ന തൊഴിലാളികളിൽ 50 പേരെ പരിശോധിക്കുമ്പോൾ ഒരാൾക്കും കോവിഡ് കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ്. എന്നാൽ കേരളത്തിലെ സ്ഥിതി അങ്ങനെയല്ല. 50 പേരെ പരിശോധിച്ചാൽ അതിൽ 25 പേരും രോഗ ബാധിതരായിരിക്കും എന്ന് സാബു ജേക്കബ് അഭിമുഖത്തിൽ പറഞ്ഞു.

യോഗി ആദിത്യനാഥ് കിറ്റെക്സിനെ യുപിയിലേക്കു സ്വാഗതം ചെയ്തു. യുപിയിലെ എല്ലാ പൗരന്മാരുടെ സുരക്ഷയുടെയും ഉത്തരവാദിത്തം സർക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

×