പ്രകടന പത്രികയുണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കാനില്ല : എറണാകുളത്ത് 14 സീറ്റുകളിൽ മത്സരിക്കും: മത്സരിക്കുന്നത് അധികാരത്തിനു വേണ്ടിയോ ഭരണം പിടിക്കാനോ അല്ല: കേരളത്തിൻ്റെ സമഗ്രവികസനം, അഴിമതിമുക്ത ഭരണം എന്നിവയാണ് ലക്ഷ്യം: കർഷക സമരത്തിലടക്കം വൈകാരിക സമീപനം ഇല്ല: പ്രായോഗിക നിലപാട് സ്വീകരിക്കുമെന്ന് ട്വൻ്റി20 കോർഡിനേറ്റർ സാബു എം ജേക്കബ്

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 4, 2021

കൊച്ചി: പ്രകടന പത്രികയുണ്ടാക്കി ജനങ്ങളെ വിഡ്ഢികളാക്കാനില്ല എന്ന് ട്വൻ്റി20 കോർഡിനേറ്റർ സാബു എം ജേക്കബ്. എറണാകുളത്ത് 14 സീറ്റുകളിൽ മത്സരിക്കും. മത്സരിക്കുന്നത് അധികാരത്തിനു വേണ്ടിയോ ഭരണം പിടിക്കാനോ അല്ലെന്നും സാബു എം ജേക്കബ് പറഞ്ഞു.

കേരളത്തിൻ്റെ സമഗ്രവികസനം, അഴിമതിമുക്ത ഭരണം എന്നിവയാണ് ലക്ഷ്യം. കർഷക സമരത്തിലടക്കം വൈകാരിക സമീപനം ഇല്ല. പ്രായോഗിക നിലപാട് സ്വീകരിക്കും എന്നും സാബു എം ജേക്കബ് പറഞ്ഞു.

×