Advertisment

രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രതിസന്ധി അയയുന്നു ?; സച്ചിന്‍ പൈലറ്റും കൂട്ടരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കും? ; രാഹുലിനെ കാണാന്‍ സമയം തേടി

New Update

ജയ്പൂര്‍ : സച്ചിന്‍ പൈലറ്റും കൂട്ടരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയേക്കുമെന്നാണ് സൂചന. സച്ചിനും കൂട്ടരും രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവുമായും കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്.

Advertisment

publive-image

കൂടിക്കാഴ്ചയോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സച്ചിന്‍ പൈലറ്റ് നേരത്തെ പ്രിയങ്കഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. സച്ചിനും കൂട്ടരും കോണ്‍ഗ്രസിലേക്ക് മടങ്ങിവരണമെന്നും, പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്നും പ്രിയങ്ക സൂചിപ്പിച്ചിരുന്നു.

അതേസമയം സര്‍ക്കാരിലും കോണ്‍ഗ്രസിലും കലാപമുണ്ടാക്കിയ വിമതര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെ അനുകൂലിക്കുന്ന വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അശോക് ഗെഹലോട്ട് വ്യക്തമാക്കി.

 

sachin piolet ashok ghelot
Advertisment