രാഷ്ട്രീയക്കാർ വർഷം മുഴുവനും വോട്ടെടുപ്പ് നടത്തുമ്പോൾ ഒരാൾക്ക് അർത്ഥശൂന്യമായ വാചാടോപങ്ങൾ മാത്രമേ അതിൽ നിന്നും പ്രതീക്ഷിക്കാനുള്ളു, ഇതിൽ യാതൊരു യുക്തിയുമില്ല; നരേന്ദ്ര മോദിയുടെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തിനു പിന്തുണയുമായി സദ്ഗുരു

New Update

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തിനു പിന്തുണയുമായി ഇഷാ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു ജഗ്ഗി വാസുദേവ്. രാഷ്ട്രീയക്കാർ വർഷം മുഴുവനും വോട്ടെടുപ്പ് നടത്തുമ്പോൾ ഒരാൾക്ക് അർത്ഥശൂന്യമായ വാചാടോപങ്ങൾ മാത്രമേ അതിൽ നിന്നും പ്രതീക്ഷിക്കാനുള്ളുവെന്നും ഇതിൽ യാതൊരു യുക്തിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആശയം ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 5 വർഷത്തിനുള്ളിൽ ഒരു പാർലമെന്റ് തിരഞ്ഞെടുപ്പും, രണ്ടര വർഷം കൂടുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുമിച്ചും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന് കൂടുതൽ അധികാരങ്ങൾ നൽകണമെന്നും പ്രചാരണത്തിനായി 90-120 ദിവസത്തെ സമയപരിധി നിശ്ചയിക്കണമെന്നും ആത്മീയ നേതാവ് വാദിച്ചു. 2014 ൽ അധികാരത്തിൽ വന്നപ്പോൾ തന്നെ ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും രാജ്യത്തുടനീളം ഒരേസമയം തിരഞ്ഞെടുപ്പ് നടത്താമെന്ന ആശയം മുന്നോട്ട് വച്ചിരുന്നു.

തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിന് ശേഷം പ്രതിപക്ഷം കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്തവർ തെരുവിൽ നഷ്ടം വരുത്താൻ ശ്രമിക്കുന്നതായും, ഇത് രാഷ്ട്രീയമല്ല അരാജകത്വമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

sadguru
Advertisment