കൊല്ലം ജില്ലയിൽ വിസ്മയ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. തിങ്കഴാഴ്ച രാവിലെ ശുചിമുറിയിൽ തൂങ്ങിയ നിലയിലാണ് വിസ്മയയെ കണ്ടത്. ഭർത്താവ് കിരൺ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിസ്മയയുടേത് കൊലപാതകമാണെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി സാധിക വേണുഗോപാൽ. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചുപോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരമെന്ന് സാധിക കുറിക്കുന്നു.
സാധികയുടെ കുറിപ്പ്
കല്യാണം ഒരു തെറ്റല്ല. പക്ഷെ ആ കല്യാണം തെറ്റാണെന്നു തിരിച്ചറിയുമ്പോൾ അതിൽ നിന്നും പിന്മാറുന്നതിനു സമൂഹത്തെ പേടിക്കേണ്ട അവസ്ഥ ആണ് പരിതാപകരം. ആണിനായാലും പെണ്ണിനായാലും ഒന്നിച്ചു പോകാൻ കഴിയുന്നില്ലെങ്കിൽ പിരിയുന്നത് തന്നെ ആണ് പരിഹാരം
കല്യാണം കഴിക്കാഞ്ഞാൽ കുറ്റം, കഴിച്ചിട്ട് കുട്ടികൾ ഇല്ലാഞ്ഞാൽ തെറ്റ്, വിവാഹമോചനം
അവിവേകം, മരണം അനിവാര്യം.വിവാഹപ്രായം ആയി എന്താണ് കെട്ടാത്തത് എന്ന് ചോദിക്കാൻ നിൽക്കുന്നവരെ ഒന്നും ജീവിക്കുമ്പോൾ കാണാൻ കിട്ടാറില്ല. നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാർ ആകുന്ന അവസ്ഥ എത്ര ശോചനീയം ആണ്?
ഒരു പരിചയവും ഇല്ലാത്ത രണ്ടുപേരെ തമ്മിൽ കൂട്ടി ചേർക്കാൻ 30 മിനിറ്റ് മതി. വർഷങ്ങളായി
പരിചയമുള്ള ആ ജീവിതം മതിയെന്ന് തീരുമാനിച്ചവർക്ക് പിരിയാൻ വർഷങ്ങളും മറ്റു
നൂലാമാലകളും. കണക്ക് പറഞ്ഞു എണ്ണി വാങ്ങുന്ന കാശും സ്വർണ്ണവും, കണക്കിൽ വ്യത്യാസം വന്നാൽജീവിതം ദുസ്സഹം! തീരാ വ്യഥകളും ഗാർഹിക പീഡനവും വേറെ. വിഷമം പറയാൻ സ്വന്തംവീട്ടിലെത്തിയാൽ ബാലേഭേഷ്, 'പെണ്ണ് സഹിക്കാൻ ആയി ജനിച്ചവളാണ് ഇതൊക്കെ ജീവിതത്തിന്റെഭാഗം ആണ്. ഇതൊക്കെ പുറത്തറിഞ്ഞാൽ നമുക്ക് നാണക്കേടല്ലേ? സമൂഹം എന്ത് കരുതും? കുടുംബക്കാർഎന്ത് വിചാരിക്കും? അച്ഛനെ ഓർത്തു ഇതൊക്കെ മറന്നേക്കൂ?? അമ്മ അനുഭവിച്ചത് ഇതിനേക്കാൾഅപ്പുറം ആണ് ഇതൊക്കെ ചെറുത് നിസാരം എന്നൊക്കെ പറഞ്ഞു സ്വന്തം ആയി ഈ ലോകത്തു ആരും ഇല്ല എന്ന
തിരിച്ചറിവും കിട്ടി ബോധിച്ചു സന്തോഷിച്ചു തിരിച്ചു വന്ന വഴിക്കു പോകാം.
എന്നിട്ട് അവസാനം സഹികെട്ടു ജീവൻ അവസാനിക്കുമ്പോൾ ഒരായിരം ആളുകൾ ഉണ്ടാകും
സഹതാപതരംഗവുമായി, ഇത്രയ്ക്കു വേദനിച്ചുന്നു ഞങ്ങൾ അറിഞ്ഞില്ല, ഞങ്ങളോടൊന്നും പറഞ്ഞില്ല,എന്തിനു ഇങ്ങനൊക്കെ ചെയ്തു.... പ്രഹസനത്തിന്റെ മൂർഥനയാവസ്ഥ!
കല്യാണത്തിന് പ്രായം അല്ല നോക്കേണ്ടത് കല്യാണം കഴിക്കുന്ന ആളിന്റെ മാനസിക അവസ്ഥ ആണ്. ഇവിടെപലരും കല്യാണം കഴിക്കുന്നത് മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സമൂഹത്തിനും വേണ്ടി ആണ്.പഠിക്കുന്നവർ പഠിച്ചോട്ടെ, ജോലി ചെയ്യുന്നവർ അത് ചെയ്തോട്ടെ കല്യാണം അല്ല ജീവിതത്തിലെമഹത്തായ കാര്യം ജീവനോടെ അഭിമാനത്തോടെ ജീവിക്കുന്നത് തന്നെ ആണ്. അവർക്കു കല്യാണംകഴിക്കാൻ തോന്നുമ്പോൾ അവരായിട്ട് പറഞ്ഞോട്ടെ, ജീവിതം ജീവിച്ചു കഴിഞ്ഞ ആളുകളെന്തിനുജീവിതം തുടങ്ങുന്നവരുടെ ജീവിക്കാൻ ഉള്ള അവകാശം തട്ടിയെടുക്കണം? ഇതൊക്കെ എന്നാണാവോആളുകൾ തിരിച്ചറിയുന്നത്.??
ആദരാഞ്ജലികൾ ??