എന്റെ മകളോട് സംസാരിക്കുന്നപ്പോലെ എന്ന് പറഞ്ഞെങ്കിൽ അത് തന്നെയാണല്ലോ അവിടുത്തെ പ്രശ്നം ; നമ്മൾ ഒരു കാര്യം പറയുമ്പോൾ എങ്കിൽ നീ അനുഭവിച്ചോ എന്ന് പറഞ്ഞാൽ അനുഭവിക്കണോ അതോ ബാക്കി പറയണോ എന്ന ടെൻഷൻ ആകും;  പലരും സ്വന്തം വീടുകളിൽ പോലും ഒന്നും പറയാതിരിക്കുന്നതിന്റെ കാരണം എന്ത് എന്ന് മാഡം തെളിയിച്ചു തന്നു; അമ്മമാർ പോലും കുട്ടികളോട് പെരുമാറുന്നത് ഇങ്ങനെ ആകരുത് ; എംസി ജോസഫൈനിന്റെ ഖേദ പ്രകടനത്തില്‍ സാധിക വേണുഗോപാല്‍

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: കഴിഞ്ഞ ദിവസമാണ് ചാനല്‍ പരിപാടിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയോട് ഭര്‍തൃപീഡനത്തിനെതിരെ പരാതി പറയാന്‍ വിളിച്ച യുവതിയോട് എംസി ജോസഫൈന്‍ മോശമായി പെരുമാറിയ സംഭവം വിവാദമായത്. ഭര്‍തൃപീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയതിന് വനിതാ കമ്മീഷന്‍ അധ്യക്ഷ ഖേദപ്രകടനം നടത്തിയിരുന്നു.വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി സാധിക വേണുഗോപാല്‍.

Advertisment

publive-image

അത്തരം ഒരു സ്ഥാനത്ത് ഇരിക്കുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് ഫോൺ എടുക്കുമ്പോൾ എന്താണ് മോളെ എന്നൊരു രീതിയാണ്. ടോൺ മാറുമ്പോൾ തന്നെ വിളിച്ചയാൾക്ക് കൂടുതൽ ടെൻഷൻ ആകും. പേടി കൂടും. എപ്പോഴും ബേസിക്ക് ആയി മനുഷ്യത്വം, സഹാനുഭൂതി, സഹിഷ്ണത ഇതൊക്കെയാണ് അത്തരമൊരു സ്ഥാനത്ത് ഇരിക്കുന്നയാൾക്ക് വേണ്ടത്. ജോസഫൈൻ മാം ഖേദം പ്രകടിപ്പിച്ചു എന്നത് നല്ല കാര്യം തന്നെയാണ്.

എന്നാൽ അവർ പറഞ്ഞത് ആത്മരോക്ഷം കൊണ്ട് ഉണ്ടായതാണ് എന്നാണ്. ഒരു ഡോക്ടറുടെ കാര്യം നമുക്ക് ഉദ്ദാഹരണമായി എടുക്കാം. ഒരു ഡോക്ടർക്ക് പല തരം ടെൻഷൻ ഉണ്ടാകാം അതൊക്കെ ഒരു സർജറി സമയത്ത് പ്രകടിപ്പിച്ചു ഒരു നെർവ് മുറിച്ചാൽ എന്ത് ചെയ്യും. പിന്നീട് പറയാൻ പറ്റുമോ ആത്മരോക്ഷം കൊണ്ട് സംഭവിച്ചത് ആണെന്ന്.

എന്റെ മകളോട് സംസാരിക്കുന്നപ്പോലെ എന്ന് പറഞ്ഞെങ്കിൽ അത് തന്നെയാണല്ലോ അവിടുത്തെ പ്രശ്നം. നമ്മൾ ഒരു കാര്യം പറയുമ്പോൾ എങ്കിൽ നീ അനുഭവിച്ചോ എന്ന് പറഞ്ഞാൽ അനുഭവിക്കണോ അതോ ബാക്കി പറയണോ എന്ന ടെൻഷൻ ആകും.

പലരും സ്വന്തം വീടുകളിൽ പോലും ഒന്നും പറയാതിരിക്കുന്നതിന്റെ കാരണം എന്ത് എന്ന് മാഡം തെളിയിച്ചുതന്നു. അമ്മമാർ പോലും അങ്ങനെ കാണിക്കരുത്. അമ്മമാർ പോലും കുട്ടികളോട് പെരുമാറുന്നത് ഇങ്ങനെ ആകരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

sadhika venugopal
Advertisment