Advertisment

യൂട്യൂബില്‍ വന്‍ ഹിറ്റായി സാഹോയിലെ ആദ്യ ഗാനം; കാഥല്‍ സൈക്കോ ആലപിച്ചത് അനിരുദ്ധും ധ്വനി ഭനുഷാലിയും

author-image
ഫിലിം ഡസ്ക്
Updated On
New Update

പ്രമുഖ മ്യൂസിക് കംപോസറും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദറും ധ്വനി ഭനുഷാലിയുടെയും ശബ്ദംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം സാഹോയിലെ കാഥല്‍ സൈക്കോയെന്ന ഗാനം. ഇതിനോടകം തന്നെ ഗാനം യുട്യൂബില്‍ വന്‍ ഹിറ്റായി മാറി.

Advertisment

publive-image

ധനുഷ് ആലപിച്ച 'വൈ ദിസ് കൊലവെറി ഡി' എന്ന തമിഴ് ഗാനത്തിന്റെ കംപോസറും അനിരുദ്ധായിരുന്നു. ശ്രദ്ധേയമായ ഈ തമിഴ് ഗാനത്തിനൊപ്പം ജനപ്രീതിനേടിയ അനിരുദ്ധ് രവിചന്ദറിന്റെ മാന്ത്രിക ശബ്ദമാണ് കാഥല്‍ സൈക്കോയുടെ പ്രത്യേകത. ഇതൊടൊപ്പം പ്രമുഖ ഗായിക ധ്വനി ഭനുഷാലിയും കൂടി ചേര്‍ന്നപ്പോള്‍ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

'സത്യവേമ ജയതേ' യിലെ ദില്‍ബാര്‍ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ ഗായികയാണ് ധ്വനി ഭനുഷാലി ഡേവിഡ് എന്ന ഹിന്ദി ചിത്രത്തില്‍ അനിരുദ്ധ് ആലപിച്ച തു ഹി രേയെന്ന ഗാനം ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം കൊണ്ട് ആ ഗാനം ഇന്നും സിനിമാപ്രേമികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്.

ഇത്തരത്തില്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയ കംപോസറും പിന്നണിഗായകനുമായ അനിരുദ്ധിന്റെ മറ്റൊരു മാജിക്കാണ് സാഹോയിലെ കിടിലന്‍ ഗാനമായി മാറിയ കാഥല്‍ സൈക്കോ.നിരവധി ഗാനത്തിലൂടെ ശ്രദ്ധേയനായ തനിഷ്‌ക് ആണ് കാഥല്‍ സൈക്കോ മ്യൂസിക് കംപോസര്‍.

പ്രഭാസും ശ്രദ്ധാ കപൂറും തകര്‍ത്തഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍ വാംസി-പ്രമോദാണ്.പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.

വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ.കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം ഓഗസ്റ്റ് പതിനഞ്ചിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Advertisment