ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേര്‍ന്നു

സ്പോര്‍ട്സ് ഡസ്ക്
Wednesday, January 29, 2020

ഡൽഹി : ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യയിലെ വനിതാ കായിക താരങ്ങളിൽ മുൻനിരയിലുള്ള സൈന, ഒളിംപിക്സിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. ഹരിയാനയാണ് സ്വദേശം.

ഇരുപത്തൊൻപതുകാരിയായ സൈന 2015ൽ ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നിലയിൽ ചരിത്രമെഴുതിയിരുന്നു. നിലവിൽ ഒൻപതാം റാങ്കിലാണ്. ഇന്ത്യൻ ബാഡ്മിന്റൻ താരമായ പി.കശ്യപാണ് ഭർത്താവ്.

×