മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്​വാളിന്റെ ജീവചരിത്രം സിനിമയായി എത്തുമ്പോള്‍ അവരുടെ വേഷം ഭംഗിയാക്കിയ പരിണീതി ചോപ്രക്ക്​ കായിക താരത്തിന്റെ​ സ്​നേഹവും അനുമോദനവും.
/sathyam/media/post_attachments/C3oq30Jlkney4f9nj7ab.jpg)
വ്യാഴാഴ്ചയാണ്​ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്​. ഉടനീളം മനോഹരമായി റാ​ക്കറ്റേന്തുന്ന പരിണീതി ശരിക്കും ചെറിയ ഞാന്‍ തന്നെയാണെന്ന്​ സൈന കുറിച്ചു. ''ഉദാത്തവും മനോഹരവുമാണിത്​.. കൊച്ചു സൈനയായുള്ള വേഷം ശരിക്കും ഇഷ്​ടമായി..'' സൈന ട്വിറ്ററില്‍ കുറിച്ചു.
സൈനയുടെ ജീവിതവും കളിയുമാണ്​ സിനിമ ലോകത്തിനായി സമര്‍പിക്കുന്നത്​. മക്കളെ പഠിപ്പിച്ച്​ 18 വയസ്സില്‍ വിവാഹം ചെയ്​തയക്കാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിച്ചിട്ടും പകരം റാക്കറ്റെടുക്കുകയായിരുന്നുവെന്ന്​ സൈനയുടെ വാക്കുകള്‍ സിനിമ ഉദ്ധരിക്കുന്നുണ്ട്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us