ഒടുവിൽ നാം അവരുടെ മേൽ, പ്രളയമയച്ചു, വെട്ടുകിളികളെ വിട്ടു; കീടങ്ങളെ വിതച്ചു; തവളകളെ പെരുപ്പിച്ചു; ചോര പെയ്യികയും ചെയ്തു. ഈ ദൃഷ്ടാന്തങ്ങളൊക്കെ ഉണ്ടായിട്ടും അവർ ഗർവിഷ്ഠരായി നടന്നു. – അവർ പാപികളായിരുന്നു ;സമൂഹ മാധ്യമങ്ങളിൽ വീണ്ടും തിരികെയെത്തി സൈറ വസിം

ഫിലിം ഡസ്ക്
Monday, June 1, 2020

സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ വലിയ വിവാദങ്ങളിലേയ്ക്കായിരിക്കും ചിലപ്പോൾ അവ ചെന്നുപെടുക. പ്രത്യേകിച്ച സെലിബ്രിറ്റികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ പരാമർശങ്ങൾ. ട്വീറ്റ് വിവാദ മായതോടെയാണ് നടി സൈറ വസിം സമൂഹമാധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകൾ നീക്കം ചെയ്തത്. ഇപ്പോൾ വീണ്ടും സൈറ സമൂഹ മാധ്യമത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വിളവെടുപ്പിനൊരുങ്ങുന്ന ഇന്ത്യയിലെ കൃഷിയിടങ്ങള്‍ വെട്ടുകിളികളുടെ ശല്യത്തെ കുറിച്ചുള്ള ട്വീറ്റാണ് വിവാദമായത്.

ഒടുവിൽ നാം അവരുടെ മേൽ, പ്രളയമയച്ചു, വെട്ടുകിളികളെ വിട്ടു; കീടങ്ങളെ വിതച്ചു; തവളകളെ പെരുപ്പിച്ചു; ചോര പെയ്യികയും ചെയ്തു. ഈ ദൃഷ്ടാന്തങ്ങളൊക്കെ ഉണ്ടായിട്ടും അവർ ഗർവിഷ്ഠരായി നടന്നു. – അവർ പാപികളായിരുന്നു (So We sent upon them the flood and locusts and lice and frogs and blood: Signs openly self explained: but they were steeped in arrogance- a people given to sin)എന്ന ഖുറാൻ സൂക്തം ഉദ്ധരിച്ച സൈറയുടെ ട്വീറ്റ് ആണ് വിവാദമായത്.

മെയ് 27ലെ സൈറയുടെ ഈ ട്വീറ്റിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിന്നും സൈറ തന്റെ അക്കൗണ്ടുകൾ നീക്കം ചെയ്യുകയായിരുന്നു.

എന്നാൽ സൈറയുടെ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപെട്ടു. സൈറ എന്തിനാണ് തന്റെ അക്കൗണ്ട് നീക്കം ചെയ്തതെന്ന ഒരു വ്യക്തിയുടെ ട്വീറ്റിനുള്ള മറുപടിയും തിരികെയെത്തിയപ്പോൾ സൈറ നൽകി.

“ഞാനും എല്ലാരേയും പോലെ വെറുമൊരു മനുഷ്യനാണ്. എന്റെ തലക്കുള്ളിലും അതുപോലെ തന്നെ ചുറ്റിനുമുള്ള ബഹളങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ ഒരു ബ്രേക്ക് എടുക്കാൻ എനിക്ക് അനുമതിയുണ്ട്.” എന്നായിരുന്നു സൈറയുടെ മറുപടി ട്വീറ്റ്.

×